ആനന്ദ രാവിൽ വരുമോ...
ആരും കൊതിക്കും അഴകേ...(2)
നിറ മാറിലൊരു ചെറു ചിണുക്കം
അകതാരിലൊരു മണിക്കിലുക്കം
ജതിയായ്..ശ്രുതിയായ്...
ഇനി ഞാനും നീയും ഒത്തു ചേർന്നു
പാടിടാമീ സരിഗമ പാ....
ആദിത്യ ദേവനിവനോ...
ആനന്ദ രാഗ കലയോ...(2)
അനുരാഗ രാജകുമാരാ
അകതാരിൽ നിറയുക ദേവാ...
നാഥാ....നാഥാ...
ഇന്നു രാക്കടമ്പു പൂത്തപോലെ
നെഞ്ചിനുള്ളം പുളകിതമായ്.....
സ്നേഹ ഋതുവാം ദേവതേ...
നീല നഭസ്സിൻ ചാരുതേ
ആശ നിറയും ഈ വേളയിൽ
ശ്വാസഗതിയും കൂടിയോ...
അന്തി മായും നേരം
നിന്റെ ചുണ്ടിൽ പെയ്യും
തരി മധുവരുളൂ മലരേ....
വിളി കേൾക്കും നേരം ഇടനെഞ്ചിന്നുള്ളിൽ
ഒരു കിലുകിലുക്കാം മൊഴിയായ്...
പുഴപോലെ ഒഴുകിടുമഴകേ..
പതിവായി ഉണരുമോ അരികെ
കനവേ...നിനവേ....
ഇനി ഉല്ലാസത്തോടൊത്തുകൂടി
ഊയലാടാൻ ഒരുങ്ങി നീ വാ....
വാനിലൊരു ചെറു മേഘമായ്
തീർന്നു എൻമനം ഗായകാ...
ചേർന്നു നിന്നു നീ പെയ്യുമോ
ഈ മോഹമല്ലിക പൂക്കുമോ
മണിത്തെന്നൽ പോലെ എന്റെ മാറിൽ ചായാൻ
നിറ രാവിലണഞ്ഞിടുമോ...
മെല്ലെ തുള്ളിത്തൂകും നിന്റെ നെഞ്ചിൽ നുള്ളാൻ
അനുവാദവുമരുളിടുമോ....
ഹൃദയാർദ്രമായൊരു നിമിഷം
സുഖമാർന്ന മനസ്സിനു മയക്കം
കനവിൽ..ഉണരും...
എന്റെ ലോലമായ സ്നേഹവീണ
പാടിടുന്നു സരിഗമ പാ....
(ആനന്ദ രാവിൽ...)