Title (Indic)വരവേല്ക്കയായ് WorkThumboli Kadappuram Year1995 LanguageMalayalam Credits Role Artist Music Salil Chowdhary Performer KJ Yesudas Writer ONV Kurup LyricsMalayalamവരവേൽക്കയായ് ഏകാന്തവീഥി പഥികാ വരൂ വരൂ പകലും മറഞ്ഞു (വരവേൽക്കയായ്..) ഏകാന്തയാനം തരളപദം മൂവന്തിപ്പൊൻ താരം ഇനിയൊരു സാക്ഷി കടലല പാടും കദനകുതൂഹലം (2) അനുപദമാഹാ പിറകേ വരുന്നൂ പകലും മറഞ്ഞു (വരവേൽക്കയായ്..) സ്നേഹാർദ്രമൂകം വിട പറയാൻ നിൻ പിന്നിൽ നീളും നിറമിഴിയേതോ പുലരൊളി വീണ്ടും തുയിലുണരില്ലേ കുയിലുകൾ പാടീ തുയിലുണരില്ലേ തളിർ ചൂടില്ലേ തരുനിര വീണ്ടും പകലും മറഞ്ഞൂ (വരവേൽക്കയായ്..) Englishvaravelkkayāy egāndavīthi pathigā varū varū pagaluṁ maṟaññu (varavelkkayāy..) egāndayānaṁ taraḽabadaṁ mūvandippŏn dāraṁ iniyŏru sākṣi kaḍalala pāḍuṁ kadanagudūhalaṁ (2) anubadamāhā piṟage varunnū pagaluṁ maṟaññu (varavelkkayāy..) snehārdramūgaṁ viḍa paṟayān nin pinnil nīḽuṁ niṟamiḻiyedo pularŏḽi vīṇḍuṁ tuyiluṇarille kuyilugaḽ pāḍī tuyiluṇarille taḽir sūḍille tarunira vīṇḍuṁ pagaluṁ maṟaññū (varavelkkayāy..)