മാരിവില്ലിന്മേല് ഒരു മഞ്ഞുകൂടാരം
താരഹാരങ്ങള്‍ തോരണം ചാര്ത്തു-
മെന്റെ കൊട്ടാരമായ്
നീലരാത്തിങ്കള്‍ പൊന്പീലിമേലാപ്പായ്
മോഹസങ്കല്പജാലകം തീര്‍ത്തു
നിന്റെ കണ്പീലികള്
നിന് മനസ്സു തൂവല്‍ ചില്ലുവാതിലായി
നിന് കുരുന്നു നാണം കര്‍ണ്ണികാരമായി...
(മാരിവില്ലിന്മേല്...)
തുടിച്ചുപാടും പുഴയുടെ അരികിലെ ഇളനീര് കൂട്ടില്‍
കുഞ്ഞിളനീര് കൂട്ടില്‍
കൊതിച്ചു കൊഞ്ചി കുസൃതികളാടാന് ഉണ്ണികള്‍ വേണം
പൊന്നുണ്ണികള്‍ വേണം
കൊക്കുരുമ്മിയാടാന് കൂട്ടു വേണം
നീ കൂടെ വന്നിരുന്നാല്‍ തൂവസന്തം
മഞ്ഞുകോടി ചാര്ത്തിടുന്നൊരാതിരക്കുരുന്നേ
(മാരിവില്ലിന്മേല് .....)
കൊളുത്തി വെയ്ക്കാം കുളിരിടുമിരുളില് കുരുന്നു ദീപം
കുഞ്ഞിക്കുരുന്നു ദീപം
മനസ്സില്‍ മീട്ടാം മധുരിതമുതിരും ഹൃദന്തരാഗം
ഈ ഹൃദന്തരാഗം
മൗനമായി പാടാന്‍ കൂടെ വേണം
നീ ചാരേ വന്നിരുന്നാല്‍ ചന്ദ്രകാന്തം
വെണ്ണിലാവുരുക്കിവെച്ച പുഞ്ചിരിത്തിടമ്പേ
(മാരിവില്ലിന്മേല്...)(2)