തങ്കമനസ്സിന്  പീലിക്കടവിലെ
താമരപ്പെണ്‍പൂവേ
നിന്റെ  കിനാവിന്  രാജകുമാരനൊ  -
രാവണിത്തേരുണ്ടോ
ചന്ദന  മേടുണ്ടോ  കൊട്ടാരക്കെട്ടുണ്ടോ
കാണാ ചെപ്പുണ്ടോ  വേളിപ്പൊന്നുണ്ടോ
തീരാ  പൊന്‍ കനവില്‍  മായാജാലമുണ്ടോ
(തങ്കമനസ്സിന് )
എന്തിനു  നീ  ഈ  സൂര്യനെ  നോക്കി
പുഞ്ചിരി  തൂകി   പൂവേ
എന്തിനു  നീ  ഈ  മാനം  നോക്കി
കുങ്കുമം  തൂവി  സന്ധ്യേ
ഇരുളകലുമ്പോള്‍   പൊരുളറിയുമ്പോള്‍
എന്തിനു  നീ  ഇന്നിതുവഴി  വന്നു
പൊന്നണിഞ്ഞു  വന്ന  പൊന്‍  മലരേ ...ഓ ...
(തങ്കമനസ്സിന് )
അക്കരെക്കാവില്‍  ഇക്കരെക്കാവില്‍
ഇത്തിരി  സ്വപ്നം  പൂത്തോ
ഇത്തിരി  സ്വപ്നം  പൂത്തോ
സ്നേഹക്കൊതുമ്പില്‍  തൊട്ടു  തുഴഞ്ഞു
വന്നോ  ദേവകുമാരന്
നാമറിയാതെ  മനമറിയാതെ
നാടറിയാതെ  വീടറിയാതെ
പൂവണിഞ്ഞതേതു   തേന്‍  പുലരി ...ഓ ...
(തങ്കമനസ്സിന് )