കസവിന്റെ തട്ടമിട്ടു വെള്ളിയരഞ്ഞാണമിട്ടു
പൊന്നിന്റെ കൊലുസ്സുമിട്ടൊരു മൊഞ്ചത്തി
കൂന്താലിപ്പുഴയൊരു വമ്പത്തി (2)
ഇവളുടെ മുന്നും പിന്നും കണ്ടു കൊതിച്ചവര്‍
മിന്നും മെഹറും കൊണ്ടു നടന്നവര്‍
കൂനിക്കുടി താടി വളര്‍ത്തി
കയറൂരിപ്പാഞ്ഞു കന്നിപ്പഹയത്തി
കൂന്താലിപ്പുഴയൊരു വമ്പത്തി (2)
കുളിരിന്റെ തട്ടുടുത്തു തുള്ളിവരും നാണമൊത്തു
പെണ്ണിന്റെ പുതുക്കനെഞ്ചൊരു ചെണ്ടല്ലേ
നീ കൂന്താലിപ്പുഴയുതു കണ്ടില്ലേ (2)
അവളുടെ അക്കംപക്കം നിന്നവരൊപ്പന
ഒപ്പം പലതും കിട്ടിമെനഞ്ഞതും കൂടേകൂടേ പാടി ഒരുക്കി
തലയൂരിപ്പോന്നു കള്ളിപ്പഹയത്തി
കൂന്താലിപ്പുഴയൊരു വമ്പത്തി (2)
തകതെന്ത ത്താനേതിന്തന തന്താനോ താനേനോ
തകതെന്ത ത്താനേതിന്തന തന്താനോ
തകര്‍തിന്ത തകര്‍തിന്ത തെന്താനോ
തകര് തകര്‍തിന്ത തകര്‍തിന്ത തെന്താനോ
തകര് തകര്‍തിന്ത താനോ തകര്‍തിന്ത താനോ
താനേ തന്താനോ
കനവിന്റെ മുത്തടുക്കി ഉള്ളിലിരുന്നാളൊരുത്തന്
പെണ്ണെന്തു വരുന്നീലൊപ്പന തീര്‍ന്നല്ലോ
കൂന്താലിപ്പുഴയവള്‍ പോയല്ലോ ആ.. (2)
അവളൊരു കണ്ണും കയ്യും കൊണ്ടു തറഞ്ഞതു
പിന്നില്‍ കരളില്‍ ചിന്തുകരച്ചതു
മാരന് കാണാത്താമര നീട്ടി
ചിരിതൂകിപ്പോന്നൂ തുള്ളിപ്പഹയത്തി
കൂന്താലിപ്പുഴയൊരു വമ്പത്തി