ജീവിതം നിഴല്‍ രൂപകം
ഒരു നാളില്‍ വിടരും
മറുനാളില്‍ അടിയും (ഒരു നാളില്‍ )
മലരോട് സമമീ ജീവിതം
(ജീവിതം നിഴല്‍ )
വേഷങ്ങള്‍ ചാര്‍ത്തി നിമിഷങ്ങള്‍ മാത്രം
വേദികള്‍ തോറും ആടുന്നു
ഇടയില്‍ ചിലപ്പോള്‍ ഉയരുന്നു വാനില്‍
അതുപോല് തന്നെ പതിയുന്നു മണ്ണില്‍
കദനം കരിയാന്‍ എഴുതുന്ന പാഠം
(ജീവിതം നിഴല്‍ )
ഭാരങ്ങള്‍ പേറി ജീവികളോരോ
പാതയിലൂടെ ഇഴയുന്നു
ഇടയില്‍ വെറുതെ പൊരുതുന്നു തമ്മില്‍
ഉലകം പോലും ഒതുക്കുന്നു കയ്യില്‍
ഒടുവില്‍ മാത്രം അറിയുന്ന സത്യം
(ജീവിതം നിഴല്‍ )