പത്തായം പോലത്തെ വയറാണ് ടുർ ർ ർ
മത്തങ്ങ പോലുള്ള തലയാണ്
പത്തായം പോലത്തെ വയറാണ്
മത്തങ്ങ പോലുള്ള തലയാണ്
നത്തിന്റെ മാതിരി കണ്ണാണ്
പാത്തുമ്മപ്പെണ്ണിന്റെ പുയ്യാപ്ല
(പത്തായം.....)
കാലുമ്മ രണ്ടിലും മന്തുണ്ട്
കയ്യില്‍ നാലഞ്ചു കാശുണ്ട്
(കാലുമ്മ....)
കറവക്ക് മൂന്നാലു പശുവുണ്ട്
കണ്ണെത്താ പാടത്ത് കൃഷിയുണ്ട്
ഇളമാന്റെ ചേലുള്ള പാത്തുമ്മ
കളിചിരി മാറാത്ത പാത്തുമ്മ
(ഇളമാന്റെ....)
മണിയറക്കുള്ളിലീ മാരന്റെ ചാരത്തു
മണവാട്ടിയായവൾ ചെല്ലും
(പത്തായം....)
മരമുട്ടി പോലത്തെ മാപ്ലെ കണ്ടപ്പൊ
മണവാട്ടി കിലുകിലെ ചിരിക്കുന്നു
(മരമുട്ടി....)
അരിശം കൊണ്ടലിയാരു പുകയുന്നു
അതുമിതും പയ്യാരം പറയുന്നു
കലിതുള്ളി മുറിവിട്ട് പായുന്നു
കരിനിറമോലുന്ന മണവാളൻ
(കലിതുള്ളി.....)
മന്തുള്ള കാലിന്റെ വേഗത കണ്ടിട്ട്
മൊഞ്ചത്തി കൈകൊട്ടി ചിരിക്കുന്നു
(പത്തായം....)