വിണ്ണില്‍ തെളിയും വര്‍ണ്ണരാജികള്‍
മണ്ണില്‍ പടരും വര്ണ്ണവീചികള്
വര്‍ണ്ണങ്ങള്‍ കൊണ്ടു നടക്കും
മേഘങ്ങള്‍ പോലെ മനുഷ്യന്
തുടരുന്ന യാനം എത്ര ദൂരം...
ദൂരേ മുന്നില്‍ പൊന്‍നൂലുകള്‍
പുലര്‍കാലം നോക്കി
പാടും ഉള്ളില്‍ പൊന്‍വീണകള്‍...
(വിണ്ണില്‍.....)
ആയിരം താമരപ്പൂവനങ്ങള്
താരണി മഞ്ജുളത്താഴ്വരകള്
മഞ്ഞില്‍ മുങ്ങും നേരം....തെന്നല്‍
മന്ത്രം ചൊല്ലും നേരം...നീളെയായ്
ഈ വീഥിയില്‍....
സ്വര്‍ണ്ണം പാകും വീഥിയില്‍
പാവം മര്ത്ത്യനു് എന്നും കണ്ണീര്‍പ്പൂവുകള്‍
പദമൂന്നാനൊരു തീരം തേടി
തലചായ്ക്കാനൊരു ഇടവും തേടി...
ദൂരേ മുന്നില്‍ പൊന്‍നൂലുകള്‍
പുലര്‍കാലം നോക്കി
പാടും ഉള്ളില്‍ പൊന്‍വീണകള്‍...
അനുഭവമേകും തീയലകള്‍
ആശയില്‍ വീശും നീരലകള്‍
ഒന്നായ് മാറും നേരം
മുള്ളും മുത്തായ് മാറും നേരം
ഈ ഭംഗിയില്‍..
സ്വര്‍ഗ്ഗം താഴും ഭംഗിയില്‍
പാവം മര്ത്ത്യനു് എന്തു് സ്വന്തം ഭൂമിയില്‍
ചുമലില്‍ ജീവിതഭാരം പേറി
ഉഷസ്സില്‍ മറ്റൊരു ഉദയം തേടി....
(വിണ്ണില്‍.....)