ഓര്‍മ്മ വച്ച നാള് മുതല്‍ ഞാന്‍
ഓമനയെ കണ്ടിരുന്നു
ഓര്‍മ്മ വച്ച നാള് മുതല്‍ ഞാന്‍
ഓമനയെ കണ്ടിരുന്നു
മലരുകള്‍ തന് മൌനമായ് നീ
മാടി മാടി വിളിച്ചിരുന്നു
ഓര്‍മ്മ വച്ച നാള് മുതല്‍ ഞാന്‍
ഓമനയെ പുണര്‍ന്നിരുന്നു
പൂന്തെന്നലിന് കുളിര് മഴയായ്
പൂവുടലില്‍ പടര്‍ന്നിരുന്നു
(ഓര്‍മ്മ വച്ച നാള്)
ആ ...ആ ...ആ...
രാവുതോറും ഉണര്‍ന്നിരുന്നു
രാക്കിളിതന്‍ ഗാനമായ്
നിദ്രയില്‍ നീ ഒളിച്ചിരുന്നു
മൂടിവരും കനവുകളായ് (2)
പുലരിയില്‍ തഴുകിടുവാന്‍
പുളകമേകും മഞ്ഞലയായ്
എന്‍ വിധിയെ തൊട്ടുണര്‍ത്താന്‍
പൊന്നുഷസ്സിന്‍ പൂവെയിലായ്
(ഓര്‍മ്മ വച്ച നാള്)
പ്രേമകാവ്യ വീഥിയായ് നീ
ഭാവനയില്‍ നിറഞ്ഞിരുന്നു
വീണതേടും സ്വരസുധയായ്
വിരലുകളില്‍ തുടിച്ചിരുന്നു (2)
ഇനിയും ജന്മങ്ങള് ലഭിചിടുമോ
ഇന്ദ്രിയങ്ങള്‍ ഉണര്ന്നിടുമോ
ഈ ഹൃദന്ത സംഗമത്തിന്
ഇന്ദ്രജാലം തുടര്ന്നിടുമോ
(ഓര്‍മ്മ വച്ച നാള്)