ആ...ആ...ലലല..
പാലരുവീ പാടി വരൂ
പാദസരം ചാര്‍ത്തി വരൂ...
(പാലരുവീ.....)
കുറുമൊഴികളുമായ് ചിരിമണികളുമായ്
തീരങ്ങള്‍ നിന് സ്നേഹതീത്ഥങ്ങളില്
നീരാടുവാന്‍ കൊതിപ്പൂ....
പാലരുവീ പാടി വരൂ
പാദസരം ചാര്‍ത്തി വരൂ...
സൌവര്ണ്ണസന്ധ്യയ്ക്കു സമ്മാനമായ്
സൌഗന്ധികപ്പൂവുമായ് വന്നുവോ
ആരോ നീ ആരോ....
ആരോ നീ ആരോ
കൌമാര സങ്കല്പ സംഗീതമോ
പൂമാരി പെയ്യുന്ന മന്ദാരമോ
പാലരുവീ പാടി വരൂ
പാദസരം ചാര്‍ത്തി വരൂ...
നിന് മൌന പുണ്യാഹ പുഷ്പങ്ങളില്‍
ഇന്നേതു രാഗത്തിന് തേന്തുള്ളികള്
പോരൂ നീ പോരൂ
നിന് ചിപ്പിയില്‍ വീണു മുത്താകുവാന്‍
വിണ്ണില്‍ നിന്നെത്തുന്ന നീര്‍ത്തുള്ളി ഞാന്‍
പാലരുവീ പാടി വരൂ
പാദസരം ചാര്‍ത്തി വരൂ...
കുറുമൊഴികളുമായ് ചിരിമണികളുമായ്
തീരങ്ങള്‍ നിന് സ്നേഹതീത്ഥങ്ങളില്
നീരാടുവാന്‍ കൊതിപ്പൂ....
പാലരുവീ പാടി വരൂ
പാദസരം ചാര്‍ത്തി വരൂ...