ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക്
ജിക് ജിക് ജിക് ജിക് ജിക് തീവണ്ടി (2)
പച്ചവിളക്കു തെളിച്ചാലുടനെ പായും പുകവണ്ടി
ചുവപ്പുവെട്ടം കണ്ടാലുടനെ നില്ക്കും റയിൽവണ്ടി
(പച്ചവിളക്കു...)
ഇതു മാംഗളൂർ മദ്രാസ് മദ്രാസ് മാംഗളൂർ മെയിൽവണ്ടി - 2
കോഴിക്കോട് കോഴിക്കോട് കോഴിക്കോട്
കോഫീ ചായ കോഴിബിരിയാണി
ഹിന്ദു എക്സ്പ്രസ്സ് മനോരമ
കൌമുദി ദീപിക മാതൃഭുമി
മാതൃഭുമി....
ടീ സാർ ടീ ടീ
ഓടുന്ന വണ്ടിയിൽ ഓടിക്കയറിയ
ഓമനവയറുള്ള തിരുമേനീ
പെണ്ണുങ്ങൾക്കായുള്ളൊരു പെട്ടിയിൽ
പെട്ടെന്നോടിക്കേറാമോ ?
(ഓടുന്ന വണ്ടിയിൽ....)
അപായം അപായം അപായം
അകാരാണമായി ചങ്ങലവലിച്ചാൽ
ഇരുനൂറ്റമ്പതു പിഴ ശിക്ഷ
രൂപാ ഇരുനൂറ്റമ്പതു പിഴ ശിക്ഷ
കൈചൂണ്ടിക്കാരാ കൈചൂണ്ടിക്കാരാ
കൈനീട്ടി എന്തേ വഴിമുടക്കീ ?
നീ കൈനീട്ടി എന്തേ വണ്ടി നിറുത്തി ?
എതിരെ വരുമൊരു പാസ്സഞ്ചർ വണ്ടീടെ
കുറുകെ കുടുങ്ങിയൊരു കുഴിയാനാ
പുറകോട്ടോടുന്ന കുഴിയാനാ
(ജിക് ജിക്....)