ഗുരുവായൂരപ്പാ അഭയം നീയേ മുകില്‍വര്‍ണ്ണാ...
ഗുരുവായൂരപ്പാ അഭയം നീയേ മുകില്‍വര്‍ണ്ണാ
ഉരുകുമെന് ഹൃദയമാം തൂവെണ്ണയാലെ ഉടയാട ചാര്ത്തുന്നേന്
അഭിഷേക തുകില്മാല ചാര്ത്തുന്നേന്
ഗുരുവായൂരപ്പാ അഭയം നീയേ മുകില്‍വര്‍ണ്ണാ...
ശകുനികള്‍ ചതുരംഗക്കരു നീക്കിടുമ്പോള്‍
വെളിച്ചത്തിന് വസന്തങ്ങള്‍ ഒടുങ്ങുമ്പോള്‍
കയറുമീ അശ്രുവിന് പ്രളയജലധിയില്‍
അഭയമാം ആലിലയൊഴുക്കിയാലും
കൃഷ്ണാ....ഗോപാലകൃഷ്ണാ....
കൃപതന്‍ തോണിയുമായ് അണഞ്ഞാലും...
(ഗുരുവായൂരപ്പാ അഭയം നീയേ)
ഉയരുമീ ദുഃഖത്തിന് ഗിരിശൃംഗത്തില്‍ നീ
ഉഷസ്സായ് നിന് മൃദുസ്മേരം കൊളുത്തേണം
തകരുമീ സ്വപ്നത്തിന് കളിവീട്ടില്‍ നീ നിന്
മുരളീരവാമൃതം നിറയ്ക്കേണം
കൃഷ്ണാ.....ഗോപാലകൃഷ്ണാ....
പരമാപാദമായ് അണയേണം...
(ഗുരുവായൂരപ്പാ അഭയം നീയേ)