തോറ്റു - മരണമേ തോറ്റു
കൂപ്പുകൈക്കുമ്പിളില് ബാഷ്പോദകവുമായ്
മാപ്പു ചോദിക്കുന്നു - തലമുറകള്‍ മാപ്പു ചോദിക്കുന്നു
ഒളിച്ചു വന്ന നീ ഒളിയമ്പെയ്തു നീ
ഒരു ദേവതയെക്കൂടി
ഒളിച്ചു വന്ന നീ ഒളിയമ്പെയ്തു നീ
ഒരു ദേവതയെക്കൂടി
എരിയുന്ന ചിതയിലേക്കെറിഞ്ഞു നീ ഒരു
മാംസപഞ്ജരം കൂടി
തോറ്റു - മരണമേ തോറ്റു
ഈശ്വരനെക്കാള്‍ വലുതായിരുന്നു - ഈ
തപസ്വിനിയാമമ്മാ -
ജന്മം മുഴുവന്‍ പുത്രകാമേഷ്ടി ചെയ്ത്
മണ് മറഞ്ഞൊരീയമ്മാ
അമ്മാ അമ്മാ അമ്മാ
തോറ്റു - മരണമേ തോറ്റു
ഉഷസ്സുപോലൊരാള് ഭഗവത്ഗീതയില്‍
ഉപദേശിച്ചതു പോലെ
മരണമൊരുടുവസ്ത്രം മാറലാണോ ഒരു
ജന്മമപ്പുറത്തുണ്ടോ ?
തോറ്റു - മരണമേ തോറ്റു