ഓ.......ഓ.....
പഞ്ചമി ചന്ദ്രിക പൂപ്പന്തല്‍ കെട്ടി
പാലൂറും മേഘങ്ങള്‍ തോരണം കെട്ടി
ആലോലം പാട്ടിന്റെ താളവുമായി
ആടിവാ കാറ്റേ ആതിരാ കാറ്റേ
താലോലം താലോലം.....
കുഞ്ഞുറങ്ങുമ്പോള്‍ കൂടെയിരിക്കാന്‍
കുറുമൊഴിമുല്ലതന്‍ മണമുണ്ടല്ലോ
കുഞ്ഞിക്കിനാവിന്റെ മാനത്തു പൊങ്ങാന്‍
പൊന്നോണത്തുമ്പിതന്‍ ചിറകുണ്ടല്ലോ
താലോലം താലോലം......
താലോലം താലോലം....
(പഞ്ചമിചന്ദ്രിക...)
അച്ചനുമമ്മക്കും പൂത്തിരുവോണം
അമ്മിണിക്കുട്ടന്റെ പൊന്‍ തിരുനാളു
പുഞ്ചിരിപൂക്കളം പുലരിയായ് വിരിയാന്‍
പൊന്മകനേ എന്‍ മാറിലുറങ്ങ്
താലോലം താലോലം......
(പഞ്ചമി ചന്ദ്രിക..)
O...O...