Title (Indic)ഏകാന്ത ജീവനിൽ WorkVilakkuvangiya Veena Year1971 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer KJ Yesudas Writer P Bhaskaran LyricsMalayalamഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു ഏഴാം സ്വർഗ്ഗത്തിൽ നീയെന്നെ ക്ഷണിച്ചു സ്വപ്നസുന്ദരിയാം സംഗീതമേ - നീയെൻ കൽപനാനന്ദനത്തിൽ ആരാമനർത്തകി (ഏകാന്ത) ചന്ദ്രകിരണങ്ങൾ നിൻ മണിഭൂഷണങ്ങൾ സുന്ദരനക്ഷത്രങ്ങൾ ചരണനൂപുരങ്ങൾ വസന്തവും ഹേമന്തവും നടനമാടുമ്പോൾ നിൻ വദനത്തിൽ തെളിയുന്ന ഭാവഹാവങ്ങൾ (ഏകാന്ത) കാലത്തിൻ മരുഭൂവിൽ കൊച്ചു കുടിലിൽനിന്റെ കാലടി സ്വരം കേൾക്കാൻ ഞാൻ തപസ്സിരുന്നു നിദ്രയില്ലാതെയാത്മാവുഴറുന്ന നേരം - നിന്റെ ചൈത്രചന്ദ്രികാ രഥത്തിൽ നീ വന്നു (ഏകാന്ത) Englishegānda jīvanil siṟagugaḽ muḽaccu eḻāṁ svarggattil nīyĕnnĕ kṣaṇiccu svapnasundariyāṁ saṁgīdame - nīyĕn kalbanānandanattil ārāmanarttagi (egānda) sandragiraṇaṅṅaḽ nin maṇibhūṣaṇaṅṅaḽ sundaranakṣatraṅṅaḽ saraṇanūburaṅṅaḽ vasandavuṁ hemandavuṁ naḍanamāḍumboḽ nin vadanattil tĕḽiyunna bhāvahāvaṅṅaḽ (egānda) kālattin marubhūvil kŏccu kuḍililninṟĕ kālaḍi svaraṁ keḽkkān ñān dabassirunnu nidrayillādĕyātmāvuḻaṟunna neraṁ - ninṟĕ saitrasandrigā rathattil nī vannu (egānda)