Title (Indic)ആരാമമുല്ലകളെ WorkViruthan Sanku Year1968 LanguageMalayalam Credits Role Artist Music BA Chidambaranath Performer P Leela Writer P Bhaskaran LyricsMalayalamആരാമമുല്ലകളേ പറയാമോ നാളെ ആരായിരിക്കുമെന്‍ മണവാളന് കണ്ടാല്‍ ആരെപ്പോലിരിക്കുമെന്‍ മണിമാരന്‍? മാമ്പൂവിന് നിറമുള്ള മാറത്തു മറുകുള്ള ചെമ്പൊന്നിന്‍ കവിളുള്ള ചെറുക്കനാണോ? അതോ... വാര്ദ്ധക്യക്കണ്ണുതട്ടി മൂര്‍ദ്ധാവില്‍ മുടിപോയി മൂത്തുനരച്ചിരിക്കും മുതുക്കനാണോ? അയ്യോ വെറും മൂത്തുനരച്ചിരിക്കും മുതുക്കനാണോ? പഞ്ചാരവാക്കുള്ള പാലൊളിച്ചിരിയുള്ള പഞ്ചമിച്ചന്ദ്രനൊത്ത മാരനാണോ? അതോ... കരിവണ്ടിന് നിറമുള്ള കാകന്റെമിഴിയുള്ള കളിവാക്കു പറയാത്ത ചോരനാണോ? അയ്യോ... ഒറ്റക്കളിവാക്കുപറയാത്ത ചോരനാണോ? Englishārāmamullagaḽe paṟayāmo nāḽĕ ārāyirikkumĕn maṇavāḽan kaṇḍāl ārĕppolirikkumĕn maṇimāran? māmbūvin niṟamuḽḽa māṟattu maṟuguḽḽa sĕmbŏnnin kaviḽuḽḽa sĕṟukkanāṇo? ado... vārddhakyakkaṇṇudaṭṭi mūrddhāvil muḍiboyi mūttunaraccirikkuṁ mudukkanāṇo? ayyo vĕṟuṁ mūttunaraccirikkuṁ mudukkanāṇo? pañjāravākkuḽḽa pālŏḽicciriyuḽḽa pañjamiccandranŏtta māranāṇo? ado... karivaṇḍin niṟamuḽḽa kāganṟĕmiḻiyuḽḽa kaḽivākku paṟayātta soranāṇo? ayyo... ŏṭrakkaḽivākkubaṟayātta soranāṇo?