ആരാരോ... ആരാരോ..
ആരാരോ ആരാരോ?
പൊന്നമ്പലമേട്ടിന്നുള്ളിലു
പൂനുള്ളാന് പോരണതാരോ?
ആരാരോ ആരാരോ
കൂട്ടിലടച്ച കിടാത്തി ഞാനൊരു
കൊളുന്തുനുള്ളണ പൂക്കാരി
കാട്ടിലെകറുമ്പികള് മൈനകളല്ലോ
കൂട്ടുകാരികള്‍ എന്റെ കൂട്ടുകാരികള്‍
ആരാരോ ആരാരോ...
ഹരിശ്രീയെഴുതാനറിയില്ല
അനുരാഗമെന്തെന്നറിയില്ല
ആടീം പാടീം ആരുടെ ഹൃദയവും
അമ്മാനമാടാനറിയില്ല
ആരാരോ ആരാരോ....
തംബുരുവില്ല തബലകളില്ല
തങ്കച്ചിലമ്പുകളില്ല
തുള്ളാട്ടം തുള്ളാം പുഞ്ചിരിനുള്ളാം
പുള്ളുവന്‍പാട്ടുകള്‍ പാടാം
ആരാരോ ആരാരോ
പൊന്നമ്പലമേട്ടിന്നുള്ളിലു
പൂനുള്ളാന് പോരണതാരോ?