Title (Indic)കനകക്കിനാവിന്റെ WorkShyamalachechi Year1965 LanguageMalayalam Credits Role Artist Music K Raghavan Performer KJ Yesudas Writer P Bhaskaran LyricsMalayalamകനകക്കിനാവിന്റെ കളിവള്ളമിറക്കുമ്പോള്‍ കടവത്തു വന്നുനിന്ന കറുത്തപെണ്ണേ കവിളത്തു കണ്ണുനീര്‍ച്ചാലുകളണിഞ്ഞെന്റെ കരളിന്റെ കല്പ്പടവില് കടന്നോളേ കലിതുള്ളും കാറ്റിന്റെ കല്‍പ്പന കേട്ടിടാതെ കളിവഞ്ചിയേറിടുവാന്‍ വരുന്നോ നീ കനകക്കിനാവിന്റെ....... അധരത്തില്‍ ചിരിയുമായ് അണിയത്തുനീയിരുന്നാല് അമരത്തു ഞാനിരുന്നു തുഴഞ്ഞോളാം അലറുന്ന കായലില്‍ തിരമാലയുണ്ടെന്നാലും അക്കരെ ഞാന്‍ നിന്നെ കൊണ്ടുപോകാം കനകക്കിനാവിന്റെ........... Englishkanagakkināvinṟĕ kaḽivaḽḽamiṟakkumboḽ kaḍavattu vannuninna kaṟuttabĕṇṇe kaviḽattu kaṇṇunīrscālugaḽaṇiññĕnṟĕ karaḽinṟĕ kalppaḍavil kaḍannoḽe kaliduḽḽuṁ kāṭrinṟĕ kalppana keṭṭiḍādĕ kaḽivañjiyeṟiḍuvān varunno nī kanagakkināvinṟĕ....... adharattil siriyumāy aṇiyattunīyirunnāl amarattu ñānirunnu tuḻaññoḽāṁ alaṟunna kāyalil tiramālayuṇḍĕnnāluṁ akkarĕ ñān ninnĕ kŏṇḍubogāṁ kanagakkināvinṟĕ...........