അറബിക്കടലിലെ കൊച്ചു രാസിയെപ്പോലെ
നിറയും പുകളെഴും കൊച്ചിയുല്ലസിക്കും
കായലിന് പരപ്പതാ ചലിപ്പൂ പിന്‍പേ രാജ
ഖിന്യമാമാനീലാഭ നീരാളാംബരം പോലെ
ചിന്നിയ നിജസ്ഥാന മുദ്രകള്‍ പോലങ്ങിങ്ങു
നിന്നിടും തുരുത്തുകള്‍ കണ്ണിനും മുന്നിലെത്തും
ഖിന്നനാം രത്നാകരം ഗോപുരം കാക്കുമ്പോളും
ചാലവേ സദാനില്പൂ ശത്രു ഭീകരാകാരന്‍
നീരധിവിഴുങ്ങിയ ദിവ്യമാം പുരാതന ദ്വാരകാപുരം
വീണ്ടും വീണ്ടെടുത്തതുപോലെ
പാശ്ചാത്യശില്‍പ്പത്തിന്റെ അഭിമാനമായ് വന്നേ
പാലിക്കും വെല്ലിങ്ടണ്‍ ദ്വീപിവിടെ തിളങ്ങും
ചാലവേ വാണിജ്യശ്രീതന്‍ ലീലാമരാളങ്ങള്‍
പോലവേ പലജനമാനം വിഹരിപ്പൂ
രാവില്‍ വൈദ്യുതദ്വീപപാളിതന് പ്രകാശംകൊണ്ട്
ഊഴിയില്‍ നിന്നുരലുപോല്‍ കായലില്‍ കൊഴിയുന്നു
പാരിടം ചുറ്റിപ്പോന്ന യാത്രക്കാരന്റെ ഹൃത്തില്‍
മേദിനിയിങ്കലുണ്ടീ പുരമെങ്ങാനും വേറെ?