Niramaanam

നിറമാനം
Work
Year
Language

നിറമാനം പൂത്തപോൽ കുടയോളം തിങ്കൾ
നിൻ മൗനം പൂത്തപ്പോൾ കനവാകെ കാറ്റ്
നഗരരാവിൻ നെഞ്ചിൽ നിറയെ നിയോൺ മുല്ലപ്പൂ
ഇളമനസ്സിൻ മിഴികൾതോറും നിറയും ചഷകം
കണ്ടുനിന്നാൽ കാണാകനവിൽ കണ്ണിൽ നിലാചന്തം
കേട്ടുനിന്നാൽ പ്രണയതുമ്പീ പാട്ടിൻതാളം
നീയറിയാതെ നിന്നിലലിഞ്ഞു ഞാൻ
ഹൃദയ നിലാവായ് വിണ്ണിലലിഞ്ഞു ഞാൻ

തിര തുള്ളും മോഹങ്ങൾ ഒരുനൂറു പൊൻതുടിയിൽ ഉണരുമ്പോൾ
കിച്ചാതെൻ തന്ത്രികളിൽ ഞാൻ ഒഴുകി
പുളകങ്ങൾ പൂക്കുന്നു നീ മെല്ലെ ഒഴുകിവരും ഈണത്തിൽ
ഡാഫോഡിൽ പൂത്തുലയും രാവായ് നീ
ഈ നിമിഷം പ്രിയ നിമിഷം
ഈ നിമിഷം നെഞ്ചോടു ചേർക്കും ഞാൻ

പൂവാണോ പൊന്നാണോ നീ നിനവിൽ ഒഴുകി വരും ആലിലയോ
മിന്നാണോ മുത്താണോ നീ ആരോ
യാമങ്ങൾ കൊഴിയുമ്പോൾ നിൻ ലഹരിപോലുമൊരു സംഗീതം
കഥയാണോ കനവാണോ നീ ആരോ
ഇതുവഴിയേ തൊഴുതുണരും മുകിലുകലേ ഈ വൈഡൂര്യമെന്താണോ

niṟamānaṁ pūttabol kuḍayoḽaṁ tiṅgaḽ
nin maunaṁ pūttappoḽ kanavāgĕ kāṭr
nagararāvin nĕñjil niṟayĕ niyoṇ mullappū
iḽamanassin miḻigaḽtoṟuṁ niṟayuṁ saṣagaṁ
kaṇḍuninnāl kāṇāganavil kaṇṇil nilāsandaṁ
keṭṭuninnāl praṇayadumbī pāṭṭindāḽaṁ
nīyaṟiyādĕ ninnilaliññu ñān
hṛdaya nilāvāy viṇṇilaliññu ñān

tira tuḽḽuṁ mohaṅṅaḽ ŏrunūṟu pŏnduḍiyil uṇarumboḽ
kiccādĕn dandrigaḽil ñān ŏḻugi
puḽagaṅṅaḽ pūkkunnu nī mĕllĕ ŏḻugivaruṁ īṇattil
ḍāphoḍil pūttulayuṁ rāvāy nī
ī nimiṣaṁ priya nimiṣaṁ
ī nimiṣaṁ nĕñjoḍu serkkuṁ ñān

pūvāṇo pŏnnāṇo nī ninavil ŏḻugi varuṁ ālilayo
minnāṇo muttāṇo nī āro
yāmaṅṅaḽ kŏḻiyumboḽ nin laharibolumŏru saṁgīdaṁ
kathayāṇo kanavāṇo nī āro
iduvaḻiye tŏḻuduṇaruṁ mugilugale ī vaiḍūryamĕndāṇo