Ninre siriyo

നിന്റെ ചിരിയോ
Year
Language

ആ....
നിന്റെ ചിരിയോ നീഹാരമണിതന്‍
പുഞ്ചിരിയോ പുലരിയാദ്യം കണ്ടു?
നീലക്കിളിയുടെ നീലാംബരിയോ
നിന്‍ കീര്‍ത്തനശ്രുതിയോ
പുലരി ഭൂപാളമാദ്യം കേട്ടു?

മലര്‍തോറും വിടരും നിന്‍ മതിമുഖം കണ്ടെന്റെ
മനസ്സേ വസന്തമായി..
മനസ്സേ വസന്തമായി...
കല്‍പ്പനതന്നുടെ പൊന്‍പരാഗം നുകരാന്‍
നിമിഷങ്ങള്‍ ശലഭങ്ങളായി

സ്വരമാലതീര്‍ക്കും നിന്നുരിയാടല്‍ കേട്ടെന്റെ
മൌനം ഭാഷയായി...
മൌനം ഭാഷയായി....
സ്വപ്നങ്ങള്‍ വില്‍ക്കും നിന്‍ നിഴല്‍തേടിയലയാനെന്‍
ചലനങ്ങള്‍ കവിതകളായി

ā....
ninṟĕ siriyo nīhāramaṇidan
puñjiriyo pulariyādyaṁ kaṇḍu?
nīlakkiḽiyuḍĕ nīlāṁbariyo
nin kīrttanaśrudiyo
pulari bhūbāḽamādyaṁ keṭṭu?

malardoṟuṁ viḍaruṁ nin madimukhaṁ kaṇḍĕnṟĕ
manasse vasandamāyi..
manasse vasandamāyi...
kalppanadannuḍĕ pŏnparāgaṁ nugarān
nimiṣaṅṅaḽ śalabhaṅṅaḽāyi

svaramāladīrkkuṁ ninnuriyāḍal keṭṭĕnṟĕ
maൌnaṁ bhāṣayāyi...
maൌnaṁ bhāṣayāyi....
svapnaṅṅaḽ vilkkuṁ nin niḻaldeḍiyalayānĕn
salanaṅṅaḽ kavidagaḽāyi