Ninre kannil virunnu vannu [M]

നിന്റെ കണ്ണിൽ വിരുന്നു വന്നു [M]
Year
Language

നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍ (2)
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നു പുഷ്യരാഗമരീചികള്‍
നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍ (2)

അന്തിമേഘം വിണ്ണിലുയര്‍ത്തി നിന്റെ കവിളിന്‍ കുങ്കുമം (2)
രാഗമധുരം നെഞ്ചിലരുളി രമ്യമാനസസംഗമം
വാനഗംഗ താഴെവന്നു പ്രാണസഖിയെന്‍ ജീവനില്‍
നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍ (2)

താമരകുട നീര്‍ത്തി നിന്നു തരള ഹൃദയസരോവരം (2)
ചിന്തുപാടി മന്ദപവനന്‍ കയ്യിലേന്തി ചാമരം
പുളകമുകുളം വിടര്‍ന്നു മിന്നി പ്രേയസീ നിന്‍ മേനിയില്‍

നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നു പുഷ്യരാഗമരീചികള്‍
നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍ (2)

ninṟĕ kaṇṇil virunnuvannu nīlasāgaravīsigaḽ (2)
puñjirikkŏru pūccĕṇḍu tannu puṣyarāgamarīsigaḽ
ninṟĕ kaṇṇil virunnuvannu nīlasāgaravīsigaḽ (2)

andimeghaṁ viṇṇiluyartti ninṟĕ kaviḽin kuṅgumaṁ (2)
rāgamadhuraṁ nĕñjilaruḽi ramyamānasasaṁgamaṁ
vānagaṁga tāḻĕvannu prāṇasakhiyĕn jīvanil
ninṟĕ kaṇṇil virunnuvannu nīlasāgaravīsigaḽ (2)

tāmaraguḍa nīrtti ninnu taraḽa hṛdayasarovaraṁ (2)
sindubāḍi mandabavanan kayyilendi sāmaraṁ
puḽagamuguḽaṁ viḍarnnu minni preyasī nin meniyil

ninṟĕ kaṇṇil virunnuvannu nīlasāgaravīsigaḽ
puñjirikkŏru pūccĕṇḍu tannu puṣyarāgamarīsigaḽ
ninṟĕ kaṇṇil virunnuvannu nīlasāgaravīsigaḽ (2)