Ninre kannil virunnu vannu

നിന്റെ കണ്ണിൽ വിരുന്നു വന്നു
Year
Language

നിന്റെ കണ്ണിൽ വിരുന്നു വന്നൂ
നീലസാഗരവീചികള്‍
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ
പുഷ്യരാഗമരീചികള്‍
നിന്റെ കണ്ണിൽ വിരുന്നു വന്നൂ
നീലസാഗരവീചികള്‍

അന്തിമേഘം വിണ്ണിലുയര്‍ത്തീ
നിന്റെ കവിളിന്‍ കുങ്കുമം
രാഗമധുരം നെഞ്ചിലരുളി
രമ്യമാനസ സംഗമം
വാനഗംഗ താഴെവന്നൂ
പ്രാണസഖിയെന്‍ ജീവനിൽ
(നിന്റെ കണ്ണിൽ )

താമരക്കുട നീര്‍ത്തി നിന്നൂ
തരളഹൃദയസരോവരം
ചിന്തുപാടീ മന്ദപവനന്‍
കൈയ്യിലേന്തീ ചാമരം
പുളകമുകുളം വിടര്‍ന്നു നിന്നൂ
പ്രേയസീ നിന്‍ മേനിയിൽ
(നിന്റെ കണ്ണിൽ)

ninṟĕ kaṇṇil virunnu vannū
nīlasāgaravīsigaḽ
puñjirikkŏru pūccĕṇḍu tannū
puṣyarāgamarīsigaḽ
ninṟĕ kaṇṇil virunnu vannū
nīlasāgaravīsigaḽ

andimeghaṁ viṇṇiluyarttī
ninṟĕ kaviḽin kuṅgumaṁ
rāgamadhuraṁ nĕñjilaruḽi
ramyamānasa saṁgamaṁ
vānagaṁga tāḻĕvannū
prāṇasakhiyĕn jīvanil
(ninṟĕ kaṇṇil )

tāmarakkuḍa nīrtti ninnū
taraḽahṛdayasarovaraṁ
sindubāḍī mandabavanan
kaiyyilendī sāmaraṁ
puḽagamuguḽaṁ viḍarnnu ninnū
preyasī nin meniyil
(ninṟĕ kaṇṇil)