Ninne kandaal

നിന്നെ കണ്ടാല്‍
Year
Language

നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ
മാറിൽ ചാഞ്ഞാൽ തുടിക്കും മേഘം പോലെ
കണ്ണിൽ കത്തണ തീ പോലെ
കടലിൽ പെയ്യണ മഴ പോലെ
മണ്ണിൽ മേഞ്ഞ സൂര്യൻ പോലെ
തെന്നി തെന്നി തളർന്ന മനസ്സിൽ
(നിന്നെ കണ്ടാൽ..)

വിരലിൽ തൊട്ടപ്പോൾ എൻ കരളിൽ തൊട്ടപ്പോൾ
എന്തെന്തേ എന്നുള്ളം പൂന്തുടി കൊട്ടുന്നു (2)
എന്നെ പുണരുമ്പോൾ എല്ലാം പതറുമ്പോൾ
മൊട്ടിട്ടൊരു വെൺപൂവായ് വിരിയുന്നു ഞാൻ പൊന്നേ
സ്വയമെന്നെ ശ്രുതി ചേർക്കാൻ ഞാൻ മറന്നു
(നിന്നെ കണ്ടാൽ..)

ചിറകിൽ തൊട്ടപ്പോൾ പൂം ചിമിഴിൽ തൊട്ടപ്പോൾ
എന്തെന്തേ എൻ മൗനം മാദകമാകുന്നു (2)
ഞാനാം ഇളനീരിൻ സ്നേഹം മുകരുമ്പോൾ
മുത്തിക്കുളിരും ചുണ്ടിൽ മധുര കൽക്കണ്ടം ഞാൻ
അണിയാനും നുണയാനും നീ വരില്ലേ
(നിന്നെ കണ്ടാൽ..)

ninnĕ kaṇḍāl nilāvin maññaḽ polĕ
māṟil sāññāl tuḍikkuṁ meghaṁ polĕ
kaṇṇil kattaṇa tī polĕ
kaḍalil pĕyyaṇa maḻa polĕ
maṇṇil meñña sūryan polĕ
tĕnni tĕnni taḽarnna manassil
(ninnĕ kaṇḍāl..)

viralil tŏṭṭappoḽ ĕn karaḽil tŏṭṭappoḽ
ĕndĕnde ĕnnuḽḽaṁ pūnduḍi kŏṭṭunnu (2)
ĕnnĕ puṇarumboḽ ĕllāṁ padaṟumboḽ
mŏṭṭiṭṭŏru vĕṇbūvāy viriyunnu ñān pŏnne
svayamĕnnĕ śrudi serkkān ñān maṟannu
(ninnĕ kaṇḍāl..)

siṟagil tŏṭṭappoḽ pūṁ simiḻil tŏṭṭappoḽ
ĕndĕnde ĕn maunaṁ mādagamāgunnu (2)
ñānāṁ iḽanīrin snehaṁ mugarumboḽ
muttikkuḽiruṁ suṇḍil madhura kalkkaṇḍaṁ ñān
aṇiyānuṁ nuṇayānuṁ nī varille
(ninnĕ kaṇḍāl..)