Ninakkum nilaavil

നിനക്കും നിലാവില്‍
Year
Language

നിനക്കും നിലാവില്‍ കുളിക്കും പുഴയ്ക്കുമീ
അമ്മയായ് തീര്‍ന്നതെന്‍ പുണ്യം ..
തണുപ്പിന്‍ തലോടലും താരാട്ടുപാട്ടുമായ്
വിളിക്കുവാനാണെന്റെ ജന്മം...

കുരുന്നായിരിക്കെ കുളിപ്പിച്ചു നെറ്റിമേല്‍
കുളിര്‍ചന്ദനം തൊട്ട നാളു തൊട്ടേ
പൂവിരല്‍ത്തുമ്പില്‍പ്പിടിച്ചുകൊണ്ടാദ്യമായ്
പുതു നടത്തം പഠിപ്പിച്ചതൊട്ടേ
അക്ഷരപ്പൂവുകള്‍ അന്തരാത്മാവിലെ
നക്ഷത്രമാക്കി കൊളുത്തിവെയ്ക്കെ .
നിനക്കും നിലാവില്‍ കുളിക്കും പുഴയ്ക്കുമീ
അമ്മയായ് തീര്‍ന്നതെന്‍ പുണ്യം..

ഏതോ നിഗൂഢമാം സ്വപ്‌നങ്ങള്‍ നിന്‍മുള-
ങ്കൂട്ടില്‍ ചിറകിട്ടടിച്ചു നില്‍ക്കെ
ഒന്നും പറഞ്ഞില്ലയെങ്കിലും..
ആ കണ്‍കളൊക്കെയും വായിക്കവേ
എന്തിനെന്നറിയാതെ നനയുമീ കണ്ണീരില്‍
ഉമ്മ വെച്ചെന്നോടു ചേര്‍ന്നുനില്‍ക്കെ
(നിനക്കും നിലാവില്‍... )

ninakkuṁ nilāvil kuḽikkuṁ puḻaykkumī
ammayāy tīrnnadĕn puṇyaṁ ..
taṇuppin daloḍaluṁ tārāṭṭubāṭṭumāy
viḽikkuvānāṇĕnṟĕ janmaṁ...

kurunnāyirikkĕ kuḽippiccu nĕṭrimel
kuḽirsandanaṁ tŏṭṭa nāḽu tŏṭṭe
pūviralttumbilppiḍiccugŏṇḍādyamāy
pudu naḍattaṁ paṭhippiccadŏṭṭe
akṣarappūvugaḽ andarātmāvilĕ
nakṣatramākki kŏḽuttivĕykkĕ .
ninakkuṁ nilāvil kuḽikkuṁ puḻaykkumī
ammayāy tīrnnadĕn puṇyaṁ..

edo nigūḍhamāṁ svap‌naṅṅaḽ ninmuḽa-
ṅgūṭṭil siṟagiṭṭaḍiccu nilkkĕ
ŏnnuṁ paṟaññillayĕṅgiluṁ..
ā kaṇgaḽŏkkĕyuṁ vāyikkave
ĕndinĕnnaṟiyādĕ nanayumī kaṇṇīril
umma vĕccĕnnoḍu sernnunilkkĕ
(ninakkuṁ nilāvil... )