Nilal veeltti odunna

നിഴൽ വീഴ്ത്തി ഓടുന്ന
Year
Language

നിഴൽ വീഴ്ത്തിയോടുന്ന നീലമേഘം
നിരമാല വിരിക്കുന്ന പൂങ്കാവനം
ഹേമന്തസുന്ദരിതൻ തേരോടും താഴ്വരയിൽ
പുലരികൾ പൂവുകളാൽ വിടരുന്നു
സന്ധ്യകൾ നിൻ കവിളായ് തുടുക്കുന്നു
(നിഴൽ....)

മഴമുകിൽ നിരയടിഞ്ഞു
മലർമുടി കെട്ടഴിഞ്ഞു
മാലേയകുളിർനെറ്റി മതിലേഖയായ് തെളിഞ്ഞു
ഓമലേ നിൻ കണ്ണിൽ നിൻ മാറിൽ അനുരാഗം
ഓണപ്പൂക്കളങ്ങൾ എഴുതുന്നു
(നിഴൽ....)

നിൻ കളമൊഴികളിലെ നൂപുരമണികൾ ചൂടി
പൂന്തെന്നലലകൾ പാടി പുതിയൊരു പ്രേമഗാനം
ഗാനമതിലലിഞ്ഞു നിൻ മുടിപ്പൂവിൻ ഗന്ധം
നീയെൻ പുണ്യമായ് വളരുന്നു
(നിഴൽ..)

niḻal vīḻttiyoḍunna nīlameghaṁ
niramāla virikkunna pūṅgāvanaṁ
hemandasundaridan deroḍuṁ tāḻvarayil
pularigaḽ pūvugaḽāl viḍarunnu
sandhyagaḽ nin kaviḽāy tuḍukkunnu
(niḻal....)

maḻamugil nirayaḍiññu
malarmuḍi kĕṭṭaḻiññu
māleyaguḽirnĕṭri madilekhayāy tĕḽiññu
omale nin kaṇṇil nin māṟil anurāgaṁ
oṇappūkkaḽaṅṅaḽ ĕḻudunnu
(niḻal....)

nin kaḽamŏḻigaḽilĕ nūburamaṇigaḽ sūḍi
pūndĕnnalalagaḽ pāḍi pudiyŏru premagānaṁ
gānamadilaliññu nin muḍippūvin gandhaṁ
nīyĕn puṇyamāy vaḽarunnu
(niḻal..)