Neeyinnenre

നീയിന്നെന്റെ
Work
Year
Language

നീയിന്നെന്റെ സ്വന്തമല്ലേ
സ്നേഹത്തിന്റെ ഗന്ധമല്ലേ
പ്രേമത്തിന്റെ വെണ്ണയല്ലേ
ജന്മത്തിന്റെ പുണ്യമല്ലേ (2)

കാളിന്ദിയിലോളമെന്നെ ലാളിക്കുന്ന നേരമെന്‍
ചേലയും കൊണ്ടു പോകാന്‍ കള്ളനായ് വന്നവന്‍ നീ (2)
പകലേ പകലേ ആലിന്‍ കൊമ്പില്‍ വേണുനാദമുള്ള പോലെ
ഉള്ളിലുള്ള ധേനു മെല്ലെ പാല്‍ ചുരത്തിയ പോലെ
(നീയിന്നെന്റെ..)

കണ്ണടച്ചു നിന്ന നേരം മുന്നിലൊന്നു വന്നുവെന്നോ
കുങ്കുമം മാഞ്ഞിടാതെ ചുംബനം തന്നുവെന്നോ (2)
വെറുതെ കണ്ണനായ് നീ കൈ തൊടുന്ന പോലെയെന്റെ
വീണയൊന്നു പാടി താനേ ഈണമായ് മാറി ഞാനും
( നീയിന്നെന്റെ..)

nīyinnĕnṟĕ svandamalle
snehattinṟĕ gandhamalle
premattinṟĕ vĕṇṇayalle
janmattinṟĕ puṇyamalle (2)

kāḽindiyiloḽamĕnnĕ lāḽikkunna neramĕn
selayuṁ kŏṇḍu pogān kaḽḽanāy vannavan nī (2)
pagale pagale ālin kŏmbil veṇunādamuḽḽa polĕ
uḽḽiluḽḽa dhenu mĕllĕ pāl surattiya polĕ
(nīyinnĕnṟĕ..)

kaṇṇaḍaccu ninna neraṁ munnilŏnnu vannuvĕnno
kuṅgumaṁ māññiḍādĕ suṁbanaṁ tannuvĕnno (2)
vĕṟudĕ kaṇṇanāy nī kai tŏḍunna polĕyĕnṟĕ
vīṇayŏnnu pāḍi tāne īṇamāy māṟi ñānuṁ
( nīyinnĕnṟĕ..)