Neeyenre jeevanil

നീയെന്റെ ജീവനിൽ
Work
Year
Language

ഉം...ഉം....
ഓ.....നീയെന്റെ ജീവനിലുണരുന്ന സംഗീതമോ....
ഓ.....നീയെന്റെ ആത്മാവിൽ വിടരുന്ന മന്ദാരമോ...
ഹൃദ്യസങ്കല്പമോ.... എന്റെ രോമാഞ്ചമോ...
വാസന്തദേവതയോ...ഉണരൂ സഖീ നീ.....
ഓ.....നീയെന്റെ ജീവനിലുണരുന്ന സംഗീതമോ....
ഓ.....നീയെന്റെ ആത്മാവിൽ വിടരുന്ന മന്ദാരമോ...

ഹൃദയേശ്വരീ നിൻ കണ്ണിൽ നിലാവിന്റെ ഹംസങ്ങൾ
അനുരാഗിണീ നിൻ ചുണ്ടിൽ അഴകിന്റെ പുഷ്പങ്ങൾ....
ഹൃദയേശ്വരീ നിൻ കണ്ണിൽ.... നിലാവിന്റെ ഹംസങ്ങൾ...
ഹൃദ്യസങ്കല്പമോ.... എന്റെ രോമാഞ്ചമോ...
വാസന്തദേവതയോ...ഉണരൂ സഖീ നീ.....

ഓ.....നീയെന്റെ ജീവനിലുണരുന്ന സംഗീതമോ....
ഓ.....നീയെന്റെ ആത്മാവിൽ വിടരുന്ന മന്ദാരമോ...

മനസ്സിന്റെ പൂപ്പന്തലിലെ മണവാട്ടിയല്ലേ നീ
സൌഭാഗ്യവൃന്ദാവനിയിലെ സൌരഭ്യമല്ലേ നീ
മനസ്സിന്റെ പൂപ്പന്തലിലെ..... മണവാട്ടിയല്ലേ നീ...
ഹൃദ്യസങ്കല്പമോ.... എന്റെ രോമാഞ്ചമോ...
വാസന്തദേവതയോ...ഉണരൂ സഖീ നീ.....

ഓ.....നീയെന്റെ ജീവനിലുണരുന്ന സംഗീതമോ....
ഓ.....നീയെന്റെ ആത്മാവിൽ വിടരുന്ന മന്ദാരമോ...
ഉം...ഉം...ഉം....

uṁ...uṁ....
o.....nīyĕnṟĕ jīvaniluṇarunna saṁgīdamo....
o.....nīyĕnṟĕ ātmāvil viḍarunna mandāramo...
hṛdyasaṅgalbamo.... ĕnṟĕ romāñjamo...
vāsandadevadayo...uṇarū sakhī nī.....
o.....nīyĕnṟĕ jīvaniluṇarunna saṁgīdamo....
o.....nīyĕnṟĕ ātmāvil viḍarunna mandāramo...

hṛdayeśvarī nin kaṇṇil nilāvinṟĕ haṁsaṅṅaḽ
anurāgiṇī nin suṇḍil aḻaginṟĕ puṣpaṅṅaḽ....
hṛdayeśvarī nin kaṇṇil.... nilāvinṟĕ haṁsaṅṅaḽ...
hṛdyasaṅgalbamo.... ĕnṟĕ romāñjamo...
vāsandadevadayo...uṇarū sakhī nī.....

o.....nīyĕnṟĕ jīvaniluṇarunna saṁgīdamo....
o.....nīyĕnṟĕ ātmāvil viḍarunna mandāramo...

manassinṟĕ pūppandalilĕ maṇavāṭṭiyalle nī
saൌbhāgyavṛndāvaniyilĕ saൌrabhyamalle nī
manassinṟĕ pūppandalilĕ..... maṇavāṭṭiyalle nī...
hṛdyasaṅgalbamo.... ĕnṟĕ romāñjamo...
vāsandadevadayo...uṇarū sakhī nī.....

o.....nīyĕnṟĕ jīvaniluṇarunna saṁgīdamo....
o.....nīyĕnṟĕ ātmāvil viḍarunna mandāramo...
uṁ...uṁ...uṁ....