Neeye saraname

നീയേ ശരണമേ
Work
Year
Language

നീയേ ശരണമെന്‍ കാര്‍ത്തികേയാ
നിന്‍പദം തേടിനേന്‍ കാര്‍ത്തികേയാ
ഗുഹനേ
(നീയേ)

കളിയാടും മയിലേറിപ്പോരിക നീ
തപക്കനല്‍ തേടുമെന്‍ മാനസം ചേരുക നീ
ഗുഹേനേ
(നീയേ)

മന്ദമെന്‍ സ്വപ്നം തന്നില്‍
വന്നു നീയന്നെന്‍ മുന്നില്‍
ചൊന്നതിന്നെല്ലാം മറന്നോ ദേവാ
നിന്നടിയിണ തേടി നിന്നിടുന്നേന്‍
എന്നു നീ കനിവേകും കാര്‍ത്തികേയാ
ഗുഹേനേ
(നീയേ)

nīye śaraṇamĕn kārttigeyā
ninpadaṁ teḍinen kārttigeyā
guhane
(nīye)

kaḽiyāḍuṁ mayileṟipporiga nī
tabakkanal teḍumĕn mānasaṁ seruga nī
guhene
(nīye)

mandamĕn svapnaṁ tannil
vannu nīyannĕn munnil
sŏnnadinnĕllāṁ maṟanno devā
ninnaḍiyiṇa teḍi ninniḍunnen
ĕnnu nī kaniveguṁ kārttigeyā
guhene
(nīye)