Title (Indic)പുലര്‍കാലം WorkNeethi Peedham Year1977 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Yusufali Kecheri LyricsMalayalamപുലര്‍കാലം പുലര്‍കാലം ജീവിതത്തിന് പൊന്‍പുലര്‍കാലം കളങ്കമറിയാത്ത കറ തെല്ലും കലരാത്ത കമനീയ കൗമാരകാലം (പുലര്‍കാലം) വിടരുന്ന പൂവിന്റെ വഴിയുന്ന സൗരഭം നുകരുവാനെത്തുന്നു തെന്നല്‍... കളിയാടി നില്ക്കുന്ന നിന് മന്ദഹാസങ്ങള്‍ കവരുവാനെത്തുന്നു സ്വപ്നം - എന്റെ കരളിലെ മോഹനസ്വപ്നം... (പുലര്‍കാലം) പഞ്ചമിക്കലയായിരുന്ന നീ ഇന്നൊരു പൗര്‍ണ്ണമിയായി വളര്‍ന്നു... വാര്‍തിങ്കളായ് നീയണഞ്ഞപ്പോള്‍ എന്നുള്ളില്‍ വാത്സല്യപ്പൂന്തേന് ചുരന്നു - നൂറു വാസന്തിപ്പൂക്കള്‍ വിടര്‍ന്നു... (പുലര്‍കാലം) Englishpulargālaṁ pulargālaṁ jīvidattin pŏnpulargālaṁ kaḽaṅgamaṟiyātta kaṟa tĕlluṁ kalarātta kamanīya kaumāragālaṁ (pulargālaṁ) viḍarunna pūvinṟĕ vaḻiyunna saurabhaṁ nugaruvānĕttunnu tĕnnal... kaḽiyāḍi nilkkunna nin mandahāsaṅṅaḽ kavaruvānĕttunnu svapnaṁ - ĕnṟĕ karaḽilĕ mohanasvapnaṁ... (pulargālaṁ) pañjamikkalayāyirunna nī innŏru paurṇṇamiyāyi vaḽarnnu... vārdiṅgaḽāy nīyaṇaññappoḽ ĕnnuḽḽil vātsalyappūnden surannu - nūṟu vāsandippūkkaḽ viḍarnnu... (pulargālaṁ)