Neelmilittumbil

നീള്‍മിഴിത്തുമ്പില്‍
Work
Year
Language

നീൾമിഴിത്തുമ്പിൽ കണ്ണീരാണോ.....പരിഭവമെന്തേ ഓമലാളേ....
സിന്ദൂരസന്ധ്യ കവിളിൽ പടരാ‍ൻ പെൺകൊടി നാണിച്ചതാണോ....
വരുമോ അരികിൽ... തരുമോ മധുരം... കൺ‌മണി പറയൂ നീ....
നീൾമിഴിത്തുമ്പിൽ കണ്ണീരാണോ.....പരിഭവമെന്തേ ഓമലാളേ....

കാവലിരുന്നു പ്രേമസ്വരൂപിണീ നിൻ രാഗമാളിക പൂകാൻ...
നിൻ രാഗമാലിക കേൾക്കാൻ...

ഓ....വിടരും മലരേ...തരുമോ പൂന്തേൻ....
മൃദുലേ പറയൂ നീ.....

നീൾമിഴിത്തുമ്പിൽ കണ്ണീരാണോ.....പരിഭവമെന്തേ ഓമലാളേ....

മാനം തെളിഞ്ഞു മനസ്സിന്റെ ഉള്ളിൽ മായാത്ത മോഹങ്ങളോ....
മറയാത്ത ഓർമ്മകളോ....

ഓ...പറയൂ അഴകേ.... തരുമോ മധുരം.... പെൺ‌മണി തളരാതേ....

നീൾമിഴിത്തുമ്പിൽ കണ്ണീരാണോ.....പരിഭവമെന്തേ ഓമലാളേ....
സിന്ദൂരസന്ധ്യ കവിളിൽ പടരാ‍ൻ പെൺകൊടി നാണിച്ചതാണോ....
വരുമോ അരികിൽ തരുമോ മധുരം കൺ‌മണി പറയൂ നീ....

nīḽmiḻittumbil kaṇṇīrāṇo.....paribhavamĕnde omalāḽe....
sindūrasandhya kaviḽil paḍarān pĕṇgŏḍi nāṇiccadāṇo....
varumo arigil... tarumo madhuraṁ... kaṇ‌maṇi paṟayū nī....
nīḽmiḻittumbil kaṇṇīrāṇo.....paribhavamĕnde omalāḽe....

kāvalirunnu premasvarūbiṇī nin rāgamāḽiga pūgān...
nin rāgamāliga keḽkkān...

o....viḍaruṁ malare...tarumo pūnden....
mṛdule paṟayū nī.....

nīḽmiḻittumbil kaṇṇīrāṇo.....paribhavamĕnde omalāḽe....

mānaṁ tĕḽiññu manassinṟĕ uḽḽil māyātta mohaṅṅaḽo....
maṟayātta ormmagaḽo....

o...paṟayū aḻage.... tarumo madhuraṁ.... pĕṇ‌maṇi taḽarāde....

nīḽmiḻittumbil kaṇṇīrāṇo.....paribhavamĕnde omalāḽe....
sindūrasandhya kaviḽil paḍarān pĕṇgŏḍi nāṇiccadāṇo....
varumo arigil tarumo madhuraṁ kaṇ‌maṇi paṟayū nī....