നീലിമേ രാഗസിന്ദൂരവാനിൽ
നിന്റെ സല്ലാപനേരം
അന്തിയോ...പുലരിയോ....
(നീലിമേ....)
മേഘം...നീ മയങ്ങും
ഈറൻ നിശാതല്പമോ...
ഈ മണ്ണിൽ വീണുണർന്ന
പൂവിൽ വന്നൂറി നിൽക്കും
തേൻതുള്ളി തേടിയെത്തും
വണ്ടും നിന്റെ ചങ്ങാതിയോ....
(നീലിമേ....)
താളം...ആദി താളം
നിൻ ജീവഗാനോത്സവം....
തേൻമുല്ല ഓമനിക്കും
പൂന്തെന്നൽ ആലപിക്കും
ശൃംഗാര ഗീതമെല്ലാം
ഇന്നും നിന്റെ സംഗീതമോ....
(നീലിമേ....)