Neelaraavin

നീലരാവിന്‍
Year
Language

നീലരാവിന്‍ നെറ്റിയില്‍ പൊന്നമ്പിളിപ്പൂമ്പൊട്ടു ചാര്‍ത്തുന്നു(2)
താഴ്വാരം കുളിര്‍നിലാവില്‍
സുഖദമാമൊരു കനവു കാണുന്നു...
നീലരാവിന്‍ നെറ്റിയില്‍ പൊന്നമ്പിളിപ്പൂമ്പൊട്ടു ചാര്‍ത്തുന്നു

ദൂരേ....ദൂരേ.......
ദൂരെ ഇരുളിന്‍ മടിയിലായ്
ശുഭതാരമുണരുമ്പോള്‍ ....
ലോലമൊരു മധുഗാനശകലം
മൂളിടുന്നാരോ.......
നീലരാവിന്‍ നെറ്റിയില്‍ പൊന്നമ്പിളിപ്പൂമ്പൊട്ടു ചാര്‍ത്തുന്നു

ഓര്‍മ്മതന്‍ .....ഓര്‍മ്മതന്‍ .....
ഓര്‍മ്മതന്‍ ചെറു ചിമിഴു താനേ
പാതി വിടരുമ്പോള്‍ ......
മൃദുസുഗന്ധം പടരുമെന്നുടെ
തരള ഹൃദയത്തില്‍ .......
(നീലരാവിന്‍ ....)

nīlarāvin nĕṭriyil pŏnnambiḽippūmbŏṭṭu sārttunnu(2)
tāḻvāraṁ kuḽirnilāvil
sukhadamāmŏru kanavu kāṇunnu...
nīlarāvin nĕṭriyil pŏnnambiḽippūmbŏṭṭu sārttunnu

dūre....dūre.......
dūrĕ iruḽin maḍiyilāy
śubhadāramuṇarumboḽ ....
lolamŏru madhugānaśagalaṁ
mūḽiḍunnāro.......
nīlarāvin nĕṭriyil pŏnnambiḽippūmbŏṭṭu sārttunnu

ormmadan .....ormmadan .....
ormmadan sĕṟu simiḻu tāne
pādi viḍarumboḽ ......
mṛdusugandhaṁ paḍarumĕnnuḍĕ
taraḽa hṛdayattil .......
(nīlarāvin ....)