(പു) നീലക്കുയിലേ ഓടക്കുഴലൂതിയൂതിവാ
മാരിത്തളിരേ പീലിച്ചിറകേറിയേറിവാ
ശ്രീയദുകുലമധുരിമയില്‍ നീയഴകോടുനിറയാമോ
പൂന്തളിരിതളൊഴുകിടുമീ ശ്രീവനകല തഴുകാമോ
ശുഭരാഗവേദികയിലേകനാകു -
മിവനാത്മകാന്തി തരുമോ
നീലക്കുയിലേ ഓടക്കുഴലൂതിയൂതിവാ
മാരിത്തളിരേ പീലിച്ചിറകേറിയേറിവാ
(പു) മുരളിയിലൂതുന്നുയീണം
(സ്ത്രീ) ഒരു യമുനയാകുന്നു കാലം
(പു) പൂങ്കുയിലേ
(സ്ത്രീ) തരളമാകുന്നു കാലം
(പു) വനശലഭമാകുന്നു മോഹം
(സ്ത്രീ) തേന്‍കുയിലേ
(ഡു) നവരസഭാവമോടെ ചാരെ വന്നതാരാരോ
എന്നോമല്‍ കനവായി പാടി ശ്രുതിലോലം
(പു) നീലക്കുയിലേ
(സ്ത്രീ) ഓടക്കുഴലൂതിയൂതിവാ
(പു) മാരിത്തളിരേ
(സ്ത്രീ) പീലിച്ചിറകേറിയേറിവാ
(പു) വിടരുമേകാന്ത താരം
(സ്ത്രീ) ഇതു ഗഗനവാസന്ത യാമം
(പു) പൂങ്കുയിലേ
(സ്ത്രീ) മകരമഞ്ഞായി മോഹം
(പു) സുരസുഗതമാകുന്നു കാവ്യം
(സ്ത്രീ) തേന്‍കുയിലേ
(ഡു) ലയപദതാളമോടെയാടിവന്നതാരാരോ
ചിന്തൂര്‍കിളിലോലേ പാടി മധുരാവില്‍
(പു) നീലക്കുയിലേ
(സ്ത്രീ) ഓടക്കുഴലൂതിയൂതിവാ
(പു) മാരിത്തളിരേ
(സ്ത്രീ) പീലിച്ചിറകേറിയേറിവാ
(പു) ശ്രീയദുകുലമധുരിമയില്‍
(സ്ത്രീ) നീയഴകോടുനിറയാമോ
(പു) പൂന്തളിരിതളൊഴുകിടുമീ
(സ്ത്രീ) ശ്രീവനകല തഴുകാമോ
(ഡു) ശുഭരാഗവേദികയിലേകനാകു -
മിവനാത്മകാന്തി തരുമോ
നീലക്കുയിലേ ഓടക്കുഴലൂതിയൂതിവാ
മാരിത്തളിരേ പീലിച്ചിറകേറിയേറിവാ