Neelakkaarmugilvarnnananneram

നീലക്കാര്‍മുകില്‍വര്‍ണ്ണനന്നേരം
Work
Year
Language

നീലക്കാര്‍മ്മുകില്‍‌വര്‍ണ്ണനന്നേരം
രാധ എന്നൊരു നാരിയുമായി
നീളേ നീളേ വനത്തില്‍ നടന്നും
മേളമോടെ കളിച്ചു രസിച്ചും
പാടിയും ചിലരാഗങ്ങളുമായ്
കൂടിയും ചില പുഷ്പമറുത്തും
എന്താണിങ്ങനെ കാട്ടില്‍ നടപ്പാന്‍
എന്നാലേതുമെളുതല്ലേ കണ്ണാ

വേഗമില്ല നടപ്പതിനൊട്ടും
വേണമെങ്കിലെടുത്തുകൊള്ളേണം
ചേല മെല്ലെ ചുരുക്കിപ്പിടിച്ചു
ചാലേ ചെന്നു കഴുത്തില്‍ക്കേറാനായ്
തോളേ തപ്പിപിടിച്ചപ്പോ കണ്ടില്ല
അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ

കാട്ടിലൊന്നുണ്ട് മൂളുന്നു കണ്ണാ
കേട്ടിട്ടേറ്റം ഭയമുണ്ടെനിക്ക്
കാട്ടാന കരടി പുലി പന്നി
കാട്ടുപോത്ത് കരിമ്പുലിക്കൂട്ടം
കണ്ടാൽത്തന്നെ പിടിച്ചവ തിന്നും
അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ
(നീലക്കാര്‍മ്മുകില്‍)

nīlakkārmmugil‌varṇṇananneraṁ
rādha ĕnnŏru nāriyumāyi
nīḽe nīḽe vanattil naḍannuṁ
meḽamoḍĕ kaḽiccu rasiccuṁ
pāḍiyuṁ silarāgaṅṅaḽumāy
kūḍiyuṁ sila puṣpamaṟuttuṁ
ĕndāṇiṅṅanĕ kāṭṭil naḍappān
ĕnnāledumĕḽudalle kaṇṇā

vegamilla naḍappadinŏṭṭuṁ
veṇamĕṅgilĕḍuttugŏḽḽeṇaṁ
sela mĕllĕ surukkippiḍiccu
sāle sĕnnu kaḻuttilkkeṟānāy
toḽe tappibiḍiccappo kaṇḍilla
ayyayyo idu sĕyyalle kaṇṇā

kāṭṭilŏnnuṇḍ mūḽunnu kaṇṇā
keṭṭiṭṭeṭraṁ bhayamuṇḍĕnikk
kāṭṭāna karaḍi puli panni
kāṭṭubott karimbulikkūṭṭaṁ
kaṇḍālttannĕ piḍiccava tinnuṁ
ayyayyo idu sĕyyalle kaṇṇā
(nīlakkārmmugil)