Neela nilaavo

നീല നിലാവോ
Year
Language

നീലനിലാപ്പൂന്തിരകള്‍ താളമിടും യാമിനിയില്‍
തോണിയേറി എന്‍ കിനാക്കള്‍ താനേ പാടും
നീല നിലാപ്പൂന്തിരകള്‍ താളമിടും യാമിനിയില്‍
തോണിയേറി എന്‍ കിനാക്കള്‍ താനേ പാടും
ദൂരെ ദൂരെ വെള്ളിമണല്‍ത്തീരഭൂവിലോമനകള്‍
കാതില്‍ മെല്ലെ കെസ്സു പാട്ടിന്‍ ഈണം മൂളും
കാതോരം മധു വിരിയും കണ്ണോരം മലരണിയും
കടലോരം ഗസലുണരും തെന്നല്‍ വീശും
ആലോലം നിറമൊഴുകും അലയോളം സ്വരമലിയും
ആകാശം മറവിപ്പൊൻ‌താലം നീര്‍ത്തും ..
(നീലനിലാപ്പൂന്തിരകള്‍ ..)

ഇതു വഴിയേ ഇതിലേ ..ഇതിലേ തേരേറി വാ നീ
മധുമൊഴിയേ കുറുമൊഴിയേ കിളിയേ കിളിയേ
ഇതുവഴിയേ അഴകേ അഴകേ പൂ ചൂടി വാ നീ
കനവുകളേ നിനവുകളേ കതിര്‍ ചൂടുവാന്‍
നിമിഷങ്ങളേ..സുഖ നിമിഷങ്ങളേ..
നിങ്ങടെ കന്മദ പുഷ്പവനങ്ങളി -
ലെന്നുമിരിക്കാനാവേശം ...
നിങ്ങടെ കൈകളിലിങ്ങനെയിങ്ങനെ-
യെന്നുമുറങ്ങാനുന്മാദം ...(നിങ്ങടെ കന്മദ ..)
നിമിഷങ്ങളേ ..സുഖ നിമിഷങ്ങളേ....
ഹൃദയങ്ങള്‍ ശ്രുതിചേരും സദനങ്ങള്‍ മൊഴിതേടും
സുരലോകം മുന്നില്‍ കാണുന്നൂ...
(നീലനിലാപ്പൂന്തിരകള്‍ ..)

ഇതു കനവിന്‍ ചിറകില്‍ എന്നും മിന്നാതെ മിന്നും
മഴമുകിലിന്‍ കുളിരലതന്നഴകിന്നഴകും
ഇതു നിനവിന്‍ കുടിലില്‍ എന്നും പൂവായി മാറും
മണമലിയും ശലഭങ്ങള്‍ ഉണരും യാമം
ഉദയങ്ങളേ...എന്നുദയങ്ങളേ ..
നിങ്ങടെ കന്മദ പുഷ്പവനങ്ങളി -
ലെന്നുമിരിക്കാനാവേശം ...
നിങ്ങടെ കൈകളിലിങ്ങനെയിങ്ങനെ-
യെന്നുമുറങ്ങാനുന്മാദം ...(നിങ്ങടെ കന്മദ ..)
ഉദയങ്ങളേ ...എന്നുദയങ്ങളേ ..
ഹൃദയങ്ങള്‍ ശ്രുതിചേരും സദനങ്ങള്‍ മൊഴിതേടും
സുരലോകം മുന്നില്‍ കാണുന്നൂ...
(നീലനിലാപ്പൂന്തിരകള്‍ ..)

nīlanilāppūndiragaḽ tāḽamiḍuṁ yāminiyil
toṇiyeṟi ĕn kinākkaḽ tāne pāḍuṁ
nīla nilāppūndiragaḽ tāḽamiḍuṁ yāminiyil
toṇiyeṟi ĕn kinākkaḽ tāne pāḍuṁ
dūrĕ dūrĕ vĕḽḽimaṇalttīrabhūvilomanagaḽ
kādil mĕllĕ kĕssu pāṭṭin īṇaṁ mūḽuṁ
kādoraṁ madhu viriyuṁ kaṇṇoraṁ malaraṇiyuṁ
kaḍaloraṁ gasaluṇaruṁ tĕnnal vīśuṁ
ālolaṁ niṟamŏḻuguṁ alayoḽaṁ svaramaliyuṁ
āgāśaṁ maṟavippŏn‌tālaṁ nīrttuṁ ..
(nīlanilāppūndiragaḽ ..)

idu vaḻiye idile ..idile tereṟi vā nī
madhumŏḻiye kuṟumŏḻiye kiḽiye kiḽiye
iduvaḻiye aḻage aḻage pū sūḍi vā nī
kanavugaḽe ninavugaḽe kadir sūḍuvān
nimiṣaṅṅaḽe..sukha nimiṣaṅṅaḽe..
niṅṅaḍĕ kanmada puṣpavanaṅṅaḽi -
lĕnnumirikkānāveśaṁ ...
niṅṅaḍĕ kaigaḽiliṅṅanĕyiṅṅanĕ-
yĕnnumuṟaṅṅānunmādaṁ ...(niṅṅaḍĕ kanmada ..)
nimiṣaṅṅaḽe ..sukha nimiṣaṅṅaḽe....
hṛdayaṅṅaḽ śrudiseruṁ sadanaṅṅaḽ mŏḻideḍuṁ
suralogaṁ munnil kāṇunnū...
(nīlanilāppūndiragaḽ ..)

idu kanavin siṟagil ĕnnuṁ minnādĕ minnuṁ
maḻamugilin kuḽiraladannaḻaginnaḻaguṁ
idu ninavin kuḍilil ĕnnuṁ pūvāyi māṟuṁ
maṇamaliyuṁ śalabhaṅṅaḽ uṇaruṁ yāmaṁ
udayaṅṅaḽe...ĕnnudayaṅṅaḽe ..
niṅṅaḍĕ kanmada puṣpavanaṅṅaḽi -
lĕnnumirikkānāveśaṁ ...
niṅṅaḍĕ kaigaḽiliṅṅanĕyiṅṅanĕ-
yĕnnumuṟaṅṅānunmādaṁ ...(niṅṅaḍĕ kanmada ..)
udayaṅṅaḽe ...ĕnnudayaṅṅaḽe ..
hṛdayaṅṅaḽ śrudiseruṁ sadanaṅṅaḽ mŏḻideḍuṁ
suralogaṁ munnil kāṇunnū...
(nīlanilāppūndiragaḽ ..)