Nee vin poo pol

നീ വിണ്‍ പൂ പോല്‍
Work
Year
Language

നീ വിണ്‍പൂപോല്‍
ഇതളായ് തെളിയും വരമായ് നിറമായ്
ഞാന്‍ നിന്‍ തൂവെണ്‍
ചിറകിന്‍ തണലില്‍ കുളിരായ് മുഴുകി
ആലിന്‍ കൊമ്പില്‍ കിളിയുണരുമ്പോള്‍
ആകാശത്തമ്പിളിയുരുകുമ്പോള്‍
ഇരുളലചിതറിയ പുലരിയുണര്‍ന്നതിലിന്നലെ
മൂടിയ മഞ്ഞുരുകി
ഹിമജലമൊഴുകിയ പുഴയിലഴകില്‍ നാം
ഇരുമെയ് പുണരും ചലനം ചലനം

കൊന്നപ്പൂക്കണിമുറ്റം നിറയും
മേടരാവില്‍ പാല്‍ക്കിനാവില്‍
നിഴലായ് നിലാവായ് ചേര്‍ന്നു നാം
വെള്ളിമുകിലുകളോടിയൊളിഞ്ഞു
ചന്ദനമേട്ടിന്‍ മേലേ
തമ്മില്‍തമ്മില്‍ ഇലകളോതി ഉള്ളില്‍ത്തങ്ങും കിളിമുളകള്‍
കഥകളിയാടിക്കാറ്റിന്‍ കയ്യില്‍ കൈമാറും നേരം
നാണം തിരയിളകീ മേളം തുടിയിളകീ
ആ.....
നീ വിണ്‍പൂപോല്‍.......

താരത്തിരുമിഴി മാടിവിളിക്കെ
മല്ലിക്കാവില്‍ തെളിനീര്‍ക്കനവില്‍
പൂത്തിരുവാതിര കണ്ടൂ നാം
സോമരാഗപ്പൂക്കളുറങ്ങിയ നിര്‍മ്മാല്യ ഹാരം ചൂടി നാം
തമ്മില്‍ത്തമ്മില്‍ അറിവുപകരും
ആനന്ദത്തിന്‍ കടയിളകും
രതിയുടെയക്കരെയിക്കരെയോളം കണ്ടുമടങ്ങുമ്പോള്‍
നാണം തിരയിളകീ
മേളം മദമിളകീ
ആ........
നീ വിണ്‍പൂപോല്‍......

nī viṇbūbol
idaḽāy tĕḽiyuṁ varamāy niṟamāy
ñān nin dūvĕṇ
siṟagin daṇalil kuḽirāy muḻugi
ālin kŏmbil kiḽiyuṇarumboḽ
āgāśattambiḽiyurugumboḽ
iruḽalasidaṟiya pulariyuṇarnnadilinnalĕ
mūḍiya maññurugi
himajalamŏḻugiya puḻayilaḻagil nāṁ
irumĕy puṇaruṁ salanaṁ salanaṁ

kŏnnappūkkaṇimuṭraṁ niṟayuṁ
meḍarāvil pālkkināvil
niḻalāy nilāvāy sernnu nāṁ
vĕḽḽimugilugaḽoḍiyŏḽiññu
sandanameṭṭin mele
tammildammil ilagaḽodi uḽḽilttaṅṅuṁ kiḽimuḽagaḽ
kathagaḽiyāḍikkāṭrin kayyil kaimāṟuṁ neraṁ
nāṇaṁ tirayiḽagī meḽaṁ tuḍiyiḽagī
ā.....
nī viṇbūbol.......

tārattirumiḻi māḍiviḽikkĕ
mallikkāvil tĕḽinīrkkanavil
pūttiruvādira kaṇḍū nāṁ
somarāgappūkkaḽuṟaṅṅiya nirmmālya hāraṁ sūḍi nāṁ
tammilttammil aṟivubagaruṁ
ānandattin kaḍayiḽaguṁ
radiyuḍĕyakkarĕyikkarĕyoḽaṁ kaṇḍumaḍaṅṅumboḽ
nāṇaṁ tirayiḽagī
meḽaṁ madamiḽagī
ā........
nī viṇbūbol......