നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ
മിഴികളിലായിരം പരിഭവമൊഴുകിയ
മേടത്തിങ്കൾച്ചന്തം വേലിപ്പൂവിൻ നാണം
ഈ ഞാൻ വെറുമൊരു നാടൻപെണ്ണ്
ഈ ഞാൻ നിന്നിലലിഞ്ഞവൾ മാത്രം
(നീ മണിമുകിലാടകൾ...)
മിന്നലഴകേ ഒന്നു നില്ല്
എന്തു ദാഹം കണ്ടുനിൽക്കാൻ
കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ
നൂറുനിറമോടെ എന്നരികിൽ നില്ല് നീ
ഞാനില്ലായെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ
നീയില്ലായെങ്കിൽ ഈ പ്രണയമധുരങ്ങളുണ്ടോ
അത്രമേലൊന്നാണു നമ്മൾ
(നീ മണിമുകിലാടകൾ...)
മുടിയിലഴകിൻ നീലരാവ്
മുടിയിലലിയും സ്നേഹയമുന
മെയ്യിലണയുമ്പോൾ മാറിലിണമാനുകൾ
സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽമീനുകൾ
നീയെന്റെ ദേവി ഞാൻ തൊഴുതുപോകുന്ന രൂപം
നീയെന്നുമെന്നും എൻ തരളസംഗീതമന്ത്രം
അത്രമേലൊന്നാണു നമ്മൾ
(നീ മണിമുകിലാടകൾ...)