നീ മായും നിലാവോ എന്‍ ജീവന്റെ കണ്ണീരോ കണ്ണീരോ (2)
നീ പ്രണയത്തിന്‍ ഹംസഗാനം
നീ അതിലൂറും കണ്ണീര്‍ കണം
മായുന്നിതോ ഈ മാരിവില്‍ പൂ
ഈ മണ്‍കൂടു നിന്നോടു കണ്ണീരോടോതുന്നിതാ പോവല്ലേ (2)
നീ ഒരു പൂവിന്‍ മൗന ഗാനം
ഈ ഹൃദയത്തിന്‍ ഗാനോത്സവം
മായുന്നിതോ ഈ മാരിവില്‍ പൂ
നീ ഒരു വാക്കും പറഞ്ഞീലാ
നീൾമിഴിപൂക്കള്‍ നനഞ്ഞീലാ
മായുന്നിതോ ഈ മാരിവില്‍ പൂ
നീ മായും നിലാവോ എന്‍ ജീവന്റെ കണ്ണീരോ കണ്ണീരോ
ഈ മണ്‍കൂടു നിന്നോടു കണ്ണീരോടോതുന്നിതാ പോവല്ലേ