നവമി നാളിൻ ചന്ദ്രിക നീയായ്
നവമിനാളിന്‍ ചന്ദ്രിക നീയായ്
ദശമിനാളിന്‍ വാർമതി ഞാനായ്
കരളിൽ കണ്ട പ്രതിലേഖേ
ആനന്ദപൗർണ്ണമിയായ് നീ
(നവമിനാളിന്‍....)
നവമിനാളിന്‍ ചന്ദ്രിക നീയായ്
ദശമിനാളിന്‍ വാർമതി ഞാനായ്
നീ വരികെൻ വസന്ത ഋതുവേ
നീ മനസ്സിൻ ജീവനമധുവേ
(നീ വരികെന്‍.....)
നിൻ മൊഴിയിൽ ഞാൻ പല്ലവിയായ്
നീ അണിയാൻ ശിവമല്ലിക ഞാൻ
ഇനിയിരുമെയ് ഏകിടുമോരോ
മധുരിത മദകര കണികളിലായ്
(നവമിനാളിന്‍....)
നിൻ ഉടലിൽ പടർത്തുകയെന്നെ
നീ തഴുകി പൊതിയുകയെന്നെ
(നിൻ ഉടലില്‍.....)
അഴകാലെ നീ ആരതിയായ്
അതിനാലെ നീ പാർവ്വതിയായ്
മനമിളകും രഹസിജമേള
സരസ മധുര സംഗമ ഗീതികളായ്
(നവമിനാളിന്‍....)
navamināḽin sandriga nīyāy
daśamināḽin vārmadi ñānāy
karaḽil kaṇḍa pradilekhe
ānandabaurṇṇamiyāy nī
(navamināḽin....)
navamināḽin sandriga nīyāy
daśamināḽin vārmadi ñānāy
nī varigĕn vasanda ṛtuve
nī manassin jīvanamadhuve
(nī varigĕn.....)
nin mŏḻiyil ñān pallaviyāy
nī aṇiyān śivamalliga ñān
iniyirumĕy egiḍumoro
madhurida madagara kaṇigaḽilāy
(navamināḽin....)
nin uḍalil paḍarttugayĕnnĕ
nī taḻugi pŏdiyugayĕnnĕ
(nin uḍalil.....)
aḻagālĕ nī āradiyāy
adinālĕ nī pārvvadiyāy
manamiḽaguṁ rahasijameḽa
sarasa madhura saṁgama gīdigaḽāy
(navamināḽin....)