Nastasvarggannale ninnalenikkoru

നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
Year
Language

സ്വര്‍ഗ്ഗങ്ങളേ.....
നഷ്ടസ്വര്‍ഗ്ഗങ്ങളേ..........

നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍
ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ.....ഈ......

നഷ്ടസ്വര്‍ഗ്ഗങ്ങളേ..........

മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
മായാമയൂരമിന്നെവിടെ -കല്‍പ്പനാ
മഞ്ജുമയൂരമിന്നെവിടെ
അമൃതകുംഭങ്ങളാല്‍ അഭിഷേകമാടിയ
ആഷാഢപൂജാരിയെവിടെ
അകന്നേ പോയ്‌ മുകില്‍ അലിഞ്ഞേ പോയ്‌
അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌

നഷ്ടസ്വര്‍ഗ്ഗങ്ങളേ..........

കരളാലവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
സുന്ദരകവനങ്ങള്‍ തിരുകി
ഒഴിഞ്ഞൊരാ വീഥിയില്‍
കൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണപൂവായവള്‍ പിന്നെ
അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍
ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ.....ഈ......

svarggaṅṅaḽe.....
naṣṭasvarggaṅṅaḽe..........

naṣṭasvarggaṅṅaḽe niṅṅaḽĕnikkŏru
duḥkhasiṁhāsanaṁ nalgi
taptaniśvāsaṅṅaḽ
sāmaraṁ vīśunna
bhagnasiṁhāsanaṁ nalgī.....ī......

naṣṭasvarggaṅṅaḽe..........

manassil pīli viḍartti ninnāḍiya
māyāmayūraminnĕviḍĕ -kalppanā
mañjumayūraminnĕviḍĕ
amṛtaguṁbhaṅṅaḽāl abhiṣegamāḍiya
āṣāḍhabūjāriyĕviḍĕ
aganne poy‌ mugil aliññe poy‌
anurāgamārivil maṟaññe poy‌

naṣṭasvarggaṅṅaḽe..........

karaḽālavaḽĕn kaṇṇīru kori
kaṇṇilĕn svapnaṅṅaḽĕḻudi -suṇḍilĕn
sundaragavanaṅṅaḽ tirugi
ŏḻiññŏrā vīthiyil
kŏḻiññŏrĕn kālppāḍil
vīṇabūvāyavaḽ pinnĕ
aganne poy‌ niḻal aganneboy‌
aḻalinṟĕ kathayadu tuḍarnne poy‌

naṣṭasvarggaṅṅaḽe niṅṅaḽĕnikkŏru
duḥkhasiṁhāsanaṁ nalgi
taptaniśvāsaṅṅaḽ
sāmaraṁ vīśunna
bhagnasiṁhāsanaṁ nalgī.....ī......