Nanmayerunna

നന്മയേറുന്ന
Work
Year
Language

നന്മയേറുന്നൊരു പെണ്ണിനെ വേള്‍പ്പാനായ്
നാഥനെഴുന്നള്ളും നേരത്തിങ്കല്‍
ഭൂതങ്ങളെക്കൊണ്ടകമ്പടി കൂട്ടീട്ട്
കാളേമേലേറി നമഃശിവായ

നാരിമാര്‍ വന്നിട്ട് വായ്ക്കുരവയിട്ടു
എതിരേറ്റുകൊണ്ടൊന്നു നില്‍ക്കും നേരം
ബ്രാഹ്മണനോടും പലരോടുമൊന്നിച്ചു
ആര്‍ത്തകം പൂക്കു നമഃശിവായ

മധ്യേ നടുമുറ്റത്തന്‍പോടെഴുന്നള്ളി
ശ്രീപീഠത്തിങ്കല്‍ ഇരുന്നരുളി
പാനക്കുടവും ഉഴിഞ്ഞു ഹരനെ
മാലയുമിട്ടു നമഃശിവായ

മന്ത്രകോടിയുടുത്തു വഴിപോലെ
കാലും കഴുകിയകത്തുകുത്ത്
ആവണവച്ചു അതുമ്മേലിരുന്നു
അഗ്നി ജ്വലിപ്പൂ നമഃശിവായ

ചിറ്റും ചെറുതാലികൊണ്ടൊന്നു ശോഭിച്ചു
കറ്റക്കുഴലാണു നില്‍ക്കും നേരം
മാതാവു വന്നിട്ടു മാലയും കണ്ണാടി
കൈയ്യില്‍ കൊടുത്തു നമഃശിവായ

nanmayeṟunnŏru pĕṇṇinĕ veḽppānāy
nāthanĕḻunnaḽḽuṁ nerattiṅgal
bhūdaṅṅaḽĕkkŏṇḍagambaḍi kūṭṭīṭṭ
kāḽemeleṟi namaḥśivāya

nārimār vanniṭṭ vāykkuravayiṭṭu
ĕdireṭrugŏṇḍŏnnu nilkkuṁ neraṁ
brāhmaṇanoḍuṁ palaroḍumŏnniccu
ārttagaṁ pūkku namaḥśivāya

madhye naḍumuṭrattanpoḍĕḻunnaḽḽi
śrībīṭhattiṅgal irunnaruḽi
pānakkuḍavuṁ uḻiññu haranĕ
mālayumiṭṭu namaḥśivāya

mandragoḍiyuḍuttu vaḻibolĕ
kāluṁ kaḻugiyagattugutt
āvaṇavaccu adummelirunnu
agni jvalippū namaḥśivāya

siṭruṁ sĕṟudāligŏṇḍŏnnu śobhiccu
kaṭrakkuḻalāṇu nilkkuṁ neraṁ
mādāvu vanniṭṭu mālayuṁ kaṇṇāḍi
kaiyyil kŏḍuttu namaḥśivāya