Nanmayaagunna

നന്മയാകുന്ന
Year
Language

അ....

നന്മയാകുന്ന കാന്തികാണുവാന്‍ കണ്ണിനാകേണമേ
നല്ലവാക്കിന്‍റെ ശീലു ചൊല്ലുവാന്‍ നാവിനാകേണമേ
സ്നേഹമാകുന്ന ഗീതമോ എന്‍റെ കാതിനിണയാകണേ
സത്യം എന്നുള്ള ശീലമോടെ ഞാന്‍ ശാന്തി അറിയേണമേ

അ...

ഭൂമിയമ്മയെന്നറിയുവാനുള്ള ബോധമുണ്ടാകണേ
ജീവജാലങ്ങളാകെയും ജന്മ ബന്ധുവാകേണമേ
ജാതിഭേതങ്ങള്‍ എന്ന ശാപമോ ദൂരെ മറയേണമേ
ലോകമൊന്നെന്ന പാഠമെന്നുമെന്‍ മനസ്സിലെഴുതേണമേ

അ...

a....

nanmayāgunna kāndigāṇuvān kaṇṇināgeṇame
nallavākkinṟĕ śīlu sŏlluvān nāvināgeṇame
snehamāgunna gīdamo ĕnṟĕ kādiniṇayāgaṇe
satyaṁ ĕnnuḽḽa śīlamoḍĕ ñān śāndi aṟiyeṇame

a...

bhūmiyammayĕnnaṟiyuvānuḽḽa bodhamuṇḍāgaṇe
jīvajālaṅṅaḽāgĕyuṁ janma bandhuvāgeṇame
jādibhedaṅṅaḽ ĕnna śābamo dūrĕ maṟayeṇame
logamŏnnĕnna pāṭhamĕnnumĕn manassilĕḻudeṇame

a...