Naladamayandi kathayile

നളദമയന്തി കഥയിലെ
Work
Year
Language

നളദമയന്തി കഥയിലെ അരയന്നം പോലെ..
കുണുങ്ങി കുണുങ്ങി പോകും പെണ്ണേ
പൂമിഴിയാളേ.. മലര്‍മിഴിയാളേ.....
ഒരു മണിമണ്ഡപത്തില്‍ ഒരു ശുഭമുഹൂര്‍ത്തത്തില്‍
നവയുവ ദമ്പതികള്‍ ഞാനും നീയും....

മദനലഹരി മിഴിയിലിഴയും സുന്ദരി പൊന്‍‍പൂവേ..
അരുണകിരണം കവിളിലലിയും ചെമ്പക പെണ്‍പൂവേ..
പ്രിയസല്ലാപം അതൊരുല്ലാസം സുമുഖീ.. സുരുചീ..
ഈണവും മൂളി താനവും പാടി അരികിലൊഴുകിവായോ
മധുമൊഴിയാളേ....

അധരമധുരമലരിലുറയും പുഞ്ചിരിത്തേനുണ്ണാന്‍..
തരളനയനം അലസമുതിരും പൂനിലാപ്പാലുണ്ണാന്‍...
എനിക്കാവേശം അതൊരുന്മാദം അഴകേ..കുളിരേ...
നിന്നെയും തേടി തന്നനം പാടി അരികില്‍വരുന്നു ഞാനും
മലര്‍മിഴിയാളെ....

naḽadamayandi kathayilĕ arayannaṁ polĕ..
kuṇuṅṅi kuṇuṅṅi poguṁ pĕṇṇe
pūmiḻiyāḽe.. malarmiḻiyāḽe.....
ŏru maṇimaṇḍabattil ŏru śubhamuhūrttattil
navayuva dambadigaḽ ñānuṁ nīyuṁ....

madanalahari miḻiyiliḻayuṁ sundari pŏnpūve..
aruṇagiraṇaṁ kaviḽilaliyuṁ sĕmbaga pĕṇbūve..
priyasallābaṁ adŏrullāsaṁ sumukhī.. surusī..
īṇavuṁ mūḽi tānavuṁ pāḍi arigilŏḻugivāyo
madhumŏḻiyāḽe....

adharamadhuramalariluṟayuṁ puñjirittenuṇṇān..
taraḽanayanaṁ alasamudiruṁ pūnilāppāluṇṇān...
ĕnikkāveśaṁ adŏrunmādaṁ aḻage..kuḽire...
ninnĕyuṁ teḍi tannanaṁ pāḍi arigilvarunnu ñānuṁ
malarmiḻiyāḽĕ....