വെളുത്തപെണ്ണേ വെളുത്തപെണ്ണേ
മനസ്സിലെന്താണ്? നിന് മനസ്സിലെന്താണ്?
വെളുക്കുവോളം കണ്ടകിനാക്കള്‍
മനസ്സിലുണ്ടല്ലോ എന്‍ മനസ്സിലുണ്ടല്ലോ
മലര്‍ക്കിനാവില്‍ തെളിഞ്ഞു വന്ന മാരനാരാണ്?
നിന്മണിമാരനാരാണ്?
മാരനല്ലാ കിനാവിലുള്ളതു ചോരനാണല്ലോ
ഒരു ചോരനാണല്ലോ
മാറുകില്ല മറയുകില്ല മാറില്‍ നിന്നും ചോരനവന്‍
കസര്‍ത്തുകാരാ കറുത്തകണ്ണില്‍ താമസമാരാണ്?
കണ്ണില്‍ താമസമാരാണ്?
കളിച്ചുകൊണ്ടൊരു പെണ്മണികണ്ണില് തപസ്സിരിപ്പാണ്
കണ്ണില്‍ തപസ്സിരിപ്പാണ്...
തപസ്സിരിപ്പാന് താമരമിഴിയില്‍ വിളിച്ചതാരാണ്?
അവളെ വിളിച്ചതാരാണ്?
കഴിഞ്ഞജന്മം കണ്മണിയിവിടെ കടന്നതാണല്ലോ
പിന്നെ പിരിഞ്ഞതില്ലല്ലോ
എന്നുമെന്നും വാഴുമിവിടെ പണ്ടേ കണ്ടൊരു പെണ്ണല്ലോ