Title (Indic)ചെണ്ടുമല്ലി WorkNadee Nadanmare Aavashyamunde Year1974 LanguageMalayalam Credits Role Artist Music RK Sekhar Performer P Susheela Writer Vayalar Ramavarma LyricsMalayalamചെണ്ടുമല്ലീ - ചന്ദ്രമദം കുമ്പിളില്‍ നിറക്കും ചെണ്ടുമല്ലീ നിന്റെ ചെല്ലക്കുടിലിലും പെണ്ണുകാണാനൊരു ചെറുപ്പക്കാരന് വന്നുവോ ചെണ്ടുമല്ലീ പച്ചിലക്കതകിന് മറവില്‍ നിന്നു നീ ലജ്ജാരഹസ്യമായ് പൂത്തുവോ പാതി വിടര്‍ന്ന നിന് ഇടത്തുകണ്മണികള് പതറിപ്പതറി തുടിച്ചുവോ - നീ പവിഴക്കൈനഖം കടിച്ചുവോ - നഖം കടിച്ചുവോ (ചെണ്ടുമല്ലീ) പൂമുഖത്തളത്തിന് നടുവില്‍ നിന്നൊരു പുഷ്പശരം മാറില്‍ കൊണ്ടുവോ യാത്ര പറഞ്ഞവന് പുറപ്പെടും നേരം ഇനിയും കാണാന്‍ കൊതിച്ചുവോ - നിന് മനസ്സില്‍ യൌവനം മദിച്ചുവോ - (ചെണ്ടുമല്ലീ) Englishsĕṇḍumallī - sandramadaṁ kumbiḽil niṟakkuṁ sĕṇḍumallī ninṟĕ sĕllakkuḍililuṁ pĕṇṇugāṇānŏru sĕṟuppakkāran vannuvo sĕṇḍumallī paccilakkadagin maṟavil ninnu nī lajjārahasyamāy pūttuvo pādi viḍarnna nin iḍattugaṇmaṇigaḽ padaṟippadaṟi tuḍiccuvo - nī paviḻakkainakhaṁ kaḍiccuvo - nakhaṁ kaḍiccuvo (sĕṇḍumallī) pūmukhattaḽattin naḍuvil ninnŏru puṣpaśaraṁ māṟil kŏṇḍuvo yātra paṟaññavan puṟappĕḍuṁ neraṁ iniyuṁ kāṇān kŏdiccuvo - nin manassil yaൌvanaṁ madiccuvo - (sĕṇḍumallī)