Naanam kununnigale

നാണം കുണുങ്ങികളേ
Year
Language

തൈ തൈ തൈ തൈ.... തൈ തൈ തൈ തൈ....
തെയ്യത്തോം തെയ്യത്തോം
തൈതൈതോം തൈതൈതോം
നാണംകുണുങ്ങികളേ.....അലകളേ പൊന്നലകളേ
നാലുമൊഴിക്കുരവയിടും കിളികളേ പൈങ്കിളികളേ
അങ്കം ജയിച്ചു വരും വീരന്റെ തോണിയ്ക്ക്
പങ്കായം തുഴയാന്‍ വാ വാ
പാടിയാടിത്തുഴയാന്‍ വാ വാ

കോഴിക്കഴുത്തന്‍ മലയ്ക്കു മേലെ
പൂഴിക്കടകം തൊടുത്തതല്ല
ഓ ഓ കോഴിക്കഴുത്തന്‍ മലയ്ക്കു മേലെ
പൂഴിക്കടകം തൊടുത്തതല്ല
തങ്കക്കതിരോനുദിച്ചതല്ല
അങ്കക്കിഴിപ്പണം വെച്ചതല്ല
മയ്യഴിക്കളരി ജയിച്ചു വന്ന
മലനാട്ടുവീരന്റെ പൊന്‍കൊടിയാണേ
ഓ ഓ ഓ...... ഓ ഓ ഓ.....

നാണംകുണുങ്ങികളേ.....അലകളേ പൊന്നലകളേ
നാലുമൊഴിക്കുരവയിടും കിളികളേ പൈങ്കിളികളേ

കരിവീട്ടി മെയ്യുള്ള കാമദേവന്‍
കരളുറപ്പുള്ള പടത്തലവന്‍
ഓ ഓ കരിവീട്ടി മെയ്യുള്ള കാമദേവന്‍
കരളുറപ്പുള്ള പടത്തലവന്‍
നാല്‍പ്പതു കളരിക്കുടയോനാണേ
നാടിന്റെ ഓമനപ്പുത്രനാണേ
പട്ടും വളയും അണിഞ്ഞുകൊണ്ടേ
ആടാം പാ‍ടാം പിണാത്തിമാരേ....
ഓ ഓ ഓ...... ഓ ഓ ഓ.....

നാണംകുണുങ്ങികളേ.....അലകളേ പൊന്നലകളേ
നാലുമൊഴിക്കുരവയിടും കിളികളേ പൈങ്കിളികളേ

tai tai tai tai.... tai tai tai tai....
tĕyyattoṁ tĕyyattoṁ
taidaidoṁ taidaidoṁ
nāṇaṁkuṇuṅṅigaḽe.....alagaḽe pŏnnalagaḽe
nālumŏḻikkuravayiḍuṁ kiḽigaḽe paiṅgiḽigaḽe
aṅgaṁ jayiccu varuṁ vīranṟĕ toṇiykk
paṅgāyaṁ tuḻayān vā vā
pāḍiyāḍittuḻayān vā vā

koḻikkaḻuttan malaykku melĕ
pūḻikkaḍagaṁ tŏḍuttadalla
o o koḻikkaḻuttan malaykku melĕ
pūḻikkaḍagaṁ tŏḍuttadalla
taṅgakkadironudiccadalla
aṅgakkiḻippaṇaṁ vĕccadalla
mayyaḻikkaḽari jayiccu vanna
malanāṭṭuvīranṟĕ pŏnkŏḍiyāṇe
o o o...... o o o.....

nāṇaṁkuṇuṅṅigaḽe.....alagaḽe pŏnnalagaḽe
nālumŏḻikkuravayiḍuṁ kiḽigaḽe paiṅgiḽigaḽe

karivīṭṭi mĕyyuḽḽa kāmadevan
karaḽuṟappuḽḽa paḍattalavan
o o karivīṭṭi mĕyyuḽḽa kāmadevan
karaḽuṟappuḽḽa paḍattalavan
nālppadu kaḽarikkuḍayonāṇe
nāḍinṟĕ omanapputranāṇe
paṭṭuṁ vaḽayuṁ aṇiññugŏṇḍe
āḍāṁ pāḍāṁ piṇāttimāre....
o o o...... o o o.....

nāṇaṁkuṇuṅṅigaḽe.....alagaḽe pŏnnalagaḽe
nālumŏḻikkuravayiḍuṁ kiḽigaḽe paiṅgiḽigaḽe