നാളുകുറിക്കാന്‍ ആളുപോയി
നാണം വന്നല്ലോ
നാളെവരും പൊന്‍പുലരി
നായകന്‍ വരുമല്ലോ
നാരും പൂവും ചേരും - നല്ല
നാഗരീകമാകും
നാടും വീടും അറിയും - കഥ
നാലുപേരിരുന്നു പറയും
പാലും ചേലും കലര്‍ന്നതു പോലെ
ആ...
പാലും തേനും കലര്‍ന്നതു പോലെ
ഭാവമെല്ലാം മാറും
നെഞ്ചില്‍ പൂത്തു പൂവാടി
എന്നെ എന്നെമറന്നു ഞാനാടി
കായലരികത്തു കളിയാടി -ഓമല്‍
കരങ്ങള്‍ കോര്‍ത്തു സദിര്‍ പാടി
ചെമ്മല അരുവിയില്‍ നീരാടി കുളിര്‍
ചെമ്മണ്‍ നദിയില്‍ ചാഞ്ചാടീ