Title (Indic)ഏതൊരു കർമ്മവും WorkNaagamadhathu Thampuratti Year1982 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer Poovachal Khader LyricsMalayalamഏതൊരു കര്‍മ്മവും നിര്‍മ്മലമായാല്‍ എന്തിനു വേറൊരു സൌരഭ്യം മാനവ ഹൃദയം പൌര്ണമിയായാല് എന്തിനു മറ്റൊരു സൌന്ദര്യം (ഏതൊരു) വരണ്ട ഭൂമിയില്‍ കുളിര് മഴ പെയ്യും കറുത്ത മുകിലിന് ജാലം (വരണ്ട) വസന്തകാലം പൂരിതമാക്കും കറുത്ത കുയിലിന് ഗാനം സൌന്ദര്യമേ നിന് സംഗീതം സ്നേഹവിപഞ്ചിയില് മാത്രം (ഏതൊരു) വെളുത്ത പകലിന് ചിറകുകള് പോലും പതിയും ഇരുളിന് മടിയില്‍ (വെളുത്ത) വെളുത്ത കരളിന് ചിറകടിയിന്നും ഉയരും ജീവിത വാനില്‍ സൌന്ദര്യമേ നിന് സങ്കേതം ആത്മലയങ്ങളില് മാത്രം (ഏതൊരു) Englishedŏru karmmavuṁ nirmmalamāyāl ĕndinu veṟŏru saൌrabhyaṁ mānava hṛdayaṁ paൌrṇamiyāyāl ĕndinu maṭrŏru saൌndaryaṁ (edŏru) varaṇḍa bhūmiyil kuḽir maḻa pĕyyuṁ kaṟutta mugilin jālaṁ (varaṇḍa) vasandagālaṁ pūridamākkuṁ kaṟutta kuyilin gānaṁ saൌndaryame nin saṁgīdaṁ snehavibañjiyil mātraṁ (edŏru) vĕḽutta pagalin siṟagugaḽ poluṁ padiyuṁ iruḽin maḍiyil (vĕḽutta) vĕḽutta karaḽin siṟagaḍiyinnuṁ uyaruṁ jīvida vānil saൌndaryame nin saṅgedaṁ ātmalayaṅṅaḽil mātraṁ (edŏru)