രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ
ആരിയങ്കാവില്‍ വേലകഴിഞ്ഞൂ
ആവണിപ്പാടത്ത് പൂക്കള്‍കൊഴിഞ്ഞു
ആറ്റിലാടുന്ന ആമ്പല്‍പ്പൂവിന്റെ
തേന്‍ നുകര്‍ന്നേവരാം
ചെല്ലപ്പൂഞ്ചെണ്ടൊന്നു് കൂടെ കൊണ്ടുംവരാം
തീരത്തു ചായുന്ന നറും പൂഞ്ചില്ല ഞാനൊന്നുലച്ചു
പൂമാരിപെയ്യുമ്പോള് ആറിന്നാരാമമാകുന്നു രാവില്‍...(2)
വെള്ളിനിലാവിന്‍ വെണ്പട്ടുചൂടും
ആറിന്പൂമണി മാറില്‍
അല്ലികള്‍ കൂമ്പിയ വെള്ളാമ്പല്‍ പൂവുകള്‍
പാതിപൂമിഴി നീട്ടുമ്പോള്‍
നാടന്‍ കാറ്റില്‍ നറുമണം
ലാലാലാലാ ലലലല.........
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ...
മാനത്തേ മാറാപ്പില്‍ മിന്നും
മാണിക്യക്കല്ലിട്ടതാര്
മാണിക്യം കാണാതെ പാവം
മാറാപ്പുപേറുന്നു രാവ്..(2)
വെള്ളിപ്പൂവാമ്പല്‍ ചെണ്ടിലിരുന്നു
കാറ്റിലതുപറഞ്ഞാടി
അല്ലിപ്പൂത്താരം കാറ്റിലുലഞ്ഞു
ആമ്പലൊന്നലിഞ്ഞാടുമ്പോള്‍
തൂളിപ്പോയി പരിമളം
ലാലാലാലാ ലലലല.........
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ